കോട്ടയം വല്യാട് പ്രാഥമിക ആരോഗ്യകേന്ദ്രം വെള്ളത്തിലായി: രോഗികൾ ചികിത്സ കിട്ടാതെ വലയുന്നു: തിങ്കളാഴ്ച മുതൽ ആരോഗ്യ കേന്ദ്രം പഞ്ചായത്ത് കെട്ടിടത്തിൽ

Spread the love

അയ്മനം :വല്യാട് ആരോഗ്യ കേന്ദ്രം വെള്ളത്തിലായതോടെ രോഗികൾ വലയുന്നു.

രോഗികൾക്കും ജീവനക്കാർക്കും ഇവിടെ എത്തിപ്പെടണമെങ്കിൽ അരയറ്റം വെള്ളത്തിൽ നീന്തണം.

നൂറ് കണക്കിന് പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന വല്യാട് ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ഉയർത്തിയാൽ ഇതിനൊരു പരിഹാരമാകും.നാട്ടുകാരുടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നാളത്തെ ആഗ്രഹമാണ് റോഡ് ഉയർത്തുക എന്നത്.

പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും ഡോക്ടർമാരും മറ്റ് ജിവനക്കാരും ചേർന്ന് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റുകയാണ്.

തിങ്കളാഴ്ച്ച മുതൽ ആശുപത്രി പഞ്ചായത്ത് കെട്ടിടത്തിലാവും പ്രവർത്തിക്കുക.