കോട്ടയം മത്സരവള്ളംകളി പ്രവർത്തനങ്ങൾ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു: ആദ്യ ഫണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സ്വീകരിച്ചു.

Spread the love

കോട്ടയം ;താഴത്തങ്ങാടി 124-ാമത് മത്സര വള്ളംകളിയുടെ പ്രവർത്തനങ്ങൾ മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ അധ്യക്ഷത വഹിച്ചു.

video
play-sharp-fill

കോട്ടയം മത്സര വള്ളംകളി, വള്ളംകളിയിൽ മാത്രം ഒതുങ്ങാതെ വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ഉൾപ്പെടുത്തി നാടിന്റെ ആഘോഷവും, ഉത്സവമാക്കണമെന്ന് മന്ത്രി സൂചിപ്പിച്ചു.

വള്ളംകളിയുടെ ആദ്യ ഫണ്ട്‌ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ, സെന്റ് തോമസ് മാർത്തോമാ പള്ളി ട്രസ്റ്റീ എബ്രഹാം തോമസിൽ നിന്ന് സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു. വള്ളംകളിയോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുവനിയറിന്റെ പ്രവർത്തനങ്ങൾ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ഒ.എസ് അനീഷ് ഉദ്ഘാടനം ചെയ്തു. കോട്ടയം വെസ്റ്റ് ക്ലബ്‌ പ്രസിഡന്റ്‌ സാജൻ പി ജേക്കബ്, സെക്രട്ടറി കെ. ജി കുര്യച്ചൻ, കോർഡിനേറ്റർ ലിയോ മാത്യു, സുനിൽ എബ്രഹാം,

രാജേഷ് കുമാർ, 48ാം വാർഡ് കൗൺസിലർ ഷേബ മാർക്കോസ്, 25-ാം വാർഡ് കൗൺസിലർ ജിഷ ജോഷി, തിരുവാർപ്പ് പഞ്ചായത്ത് മെമ്പർ മാരായ കെ.എം ഷൈനിമോൾ, വി..എസ് സമീമ എന്നിവർ പ്രസംഗിച്ചു.