കോട്ടയം മത്സര വള്ളംകളി; രെജിസ്ട്രേഷൻ ആരംഭിച്ചു: അവസാന തീയതി സെപ്റ്റംബർ 24 ബുധനാഴ്ച 4 മണി: രെജിസ്ട്രേഷന്റെ ഉത്ഘാടനം ഫ്രാൻസിസ് ജോർജ് എം പി നിർവഹിച്ചു.

Spread the love

താഴത്തങ്ങാടി : 124 -മത് കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെ ചെറുവള്ളങ്ങളുടെ രെജിസ്ട്രേഷൻ ആരംഭിച്ചു. രെജിസ്ട്രേഷന്റെ ഉത്ഘാടനം ഫ്രാൻസിസ് ജോർജ് എം പി നിർവഹിച്ചു.

ആദ്യ രെജിസ്ട്രേഷൻ ഫോം വേലങ്ങാടൻ ചുരുളൻ വള്ളത്തിനുവേണ്ടി വർഗീസ് വേലങ്ങാടൻ നൽകി. രെജിസ്ട്രേഷൻ 24 ബുധനാഴ്ച 4 മണിക്ക് അവസാനിക്കും. തുടർന്ന് ക്യാപ്ടന്മാരുടെ യോഗവും ട്രാക്ക് & ഹീട്സ് നിർണയവും നടക്കും.

ജില്ലാ ടൂറിസം വകുപ്പ്, തിരുവാർപ്പ് പഞ്ചായത്ത്, കോട്ടയം നഗരസഭ എന്നിവരുടെ സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ലബ്‌ ആണ് വള്ളംകളി സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറു വള്ളങ്ങളെ കൂടാതെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ നെഹ്‌റു ട്രോഫിയിലെ ആദ്യ സ്ഥാനക്കാരായ 9 ചുണ്ടൻ വള്ളങ്ങൾ മത്സരത്തിനായി അണിനിരക്കും. 27 നാണ് വള്ളംകളി.

രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾക്ക് ഫോൺ : 9447052184, 9605323272, 9447888156