കോട്ടയത്ത് വൈദ്യുതി ലൈനുകൾക്ക് അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു നീക്കാൻ ജില്ലാ കളക്ടർ ഉത്തരവായി

Spread the love

കോട്ടയം: പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിയ നീക്കാൻ നിർദ്ദേശം

വൈദ്യുതി ലൈനുകൾക്ക് മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കാനാണ് ഉത്തരവ്

അതിതീവ്രമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ വൈദ്യുതിലൈനിന് മുകളിലായി അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വകുപ്പിനെ ചുമതലപ്പെടുത്തി കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഇത്തരം സന്ദർഭങ്ങളിൽ മരച്ചില്ലകൾ നീക്കം ചെയ്യുന്നതിന് മുമ്പായി വേണ്ടിവന്നാൽ

വൈദ്യുതി വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന് നിർദേശമുണ്ട്.

കോടയം ജില്ലയുടെ പല ഭാഗങ്ങളിലും ഇതുപോലെ വൈദ്യുതി ലൈനുകൾക്ക് അപകടം വരുത്തുന്ന നിലയിൽ മരങ്ങൾ നിൽപ്പുണ്ട്.