
കോട്ടയം: കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും ഐഎഎസ് ഉദ്യോഗസ്ഥയായ സമീര സലിം ജാർഖണ്ഡ് സംസ്ഥാനത്തെ പലാമു ജില്ലയുടെ കലക്ടറായി ഇന്നു ചുമതലയേറ്റു.ജാർഖണ്ഡ് കേഡർ 2018 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
കഞ്ഞിക്കുഴി, പള്ളിപ്പറമ്പിൽ പരേതനായ സലിം ജോർജിന്റെയും ഡോ. ഐഷയുടെയും മകളാണ്.കഞ്ഞിക്കുഴി മൗണ്ട് കാർമലിലെയും കളത്തിപ്പടി ഗിരിദീപത്തിലെയും സ്കൂൾ പഠനത്തിനു ശേഷം ചെന്നൈ സ്റ്റെല്ലാ മേരീസിൽ കോളജ് വിദ്യാഭ്യാസം. തുടർന്നു ധൻബാദ് ഐഐടിയിൽ പഠനം.
അഞ്ചുവർഷത്തോളം ജർമനിയിൽ റിസർച് അസിസ്റ്റന്റായി പ്രവർത്തിച്ചു. ഇതിനുശേഷമാണു സിവിൽ സർവീസ് എന്ന പുതിയ ലക്ഷ്യം തേടി സമീര നാട്ടിലെത്തിയത്. ഐഎഎസ് തന്നെ നേടണമെന്ന നിർബന്ധവുമുണ്ടായിരുന്നു. 2015 അവസാനം പാലാ സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു. മൂന്നു വർഷത്തിനുള്ളിൽ സ്വപ്നനേട്ടം സ്വന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group