
ടിവിപുരം: വാർഡ് മെമ്പറുടെ പരാതി നിലനിൽക്കേ റോഡ്പണിയുടെ ബില്ലുകൾ ക്രമവിരുദ്ധമായി മാറിനൽകിയ പഞ്ചായത്ത് പ്രസിഡന്റിൻ്റേയും അസിസ്റ്റന്റ്
എഞ്ചിനീയറുടെയും നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗത്തിൻ്റെ കുത്തിയിരുപ്പ് സമരം. ടിവിപുരം പഞ്ചായത്ത് 12-ാം വാർഡ് അംഗം ടി.അനിൽകുമാറാണ് പഞ്ചായത്ത് വികസന
സെമിനാർ നടന്ന വയോജന വിശ്രമകേന്ദ്രത്തിന്റെ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.മുൻ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി അധ്യക്ഷത വഹിച്ച

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരപരിപാടി മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. ബാഹുലേയൻ ഉദ്ഘാടനം
ചെയ്തു.ശ്രീരാജ് ഇരുമ്പേപ്പള്ളിൽ,ആർ. റോയ്,വി.ടി. സത്യജിത്ത്,ജോസഫ് പടിക്കപറമ്പിൽ,റോയ് തൈക്കൂട്ടത്തിൽ,എ. എസ്. ശരത്,ധനഞ്ജയൻ എന്നിവർ പ്രസംഗിച്ചു.