
കോട്ടയം: ചിങ്ങവനം മുതല്‍ എറണാകുളം വരെയുള്ളതും വിവിധ റെയില്‍വേ സേ്‌റ്റഷനുകളില്‍ വിവിധ ട്രയിനുകള്‍ക്ക് സേ്‌റ്റാപ്പ് അനുവദിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി.അറിയിച്ചു.
പുതുതായി കൊല്ലത്ത് നിന്ന് ആരംഭിച്ച സ്‌പെഷല്‍ മെമ്മു ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തിലാണ് നടപടി. കൊല്ലം മുതല്‍ ചങ്ങനാശേരി വരെയുള്ള എല്ലാ ഹാള്‍ട്ട് സേ്‌റ്റഷനുകളിലും പുതിയ മെമ്മുവിനു സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ചിങ്ങവനം, കുമാരനല്ലൂര്‍,കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര എന്നീ സ്‌റ്റേഷനുകളില്‍ സേ്‌റ്റാപ്പ് അനുവദിക്കാത്തത് കടുത്ത വിവേചനമാണന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു.
പുതിയതായി ആരംഭിച്ച ഈ ട്രെയിനില്‍ കമ്പാര്‍ട്ടുമെന്റുകളുടെ കുറവ് വലിയ തിരക്കിന് കാരണമായി തീര്‍ന്നിരിക്കുകയാണ്. കാല് കുത്താന്‍ പോലും ഇടമില്ലാത്ത വിധം തിങ്ങി നിറഞ്ഞാണ് എല്ലാ ദിവസവും ഈ ട്രയില്‍ സര്‍വീസ് നടത്തുന്നത്. അതിനാല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ട്രയിന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തുന്നില്ല. ആഴ്‌ചയില്‍ എല്ലാ ദിവസവും സര്‍വ്വീസ് നടത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആവശ്യമായ എല്ലാ അടിസ്‌ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതും ആറ് പ്ലാറ്റ് ഫോമുകള്‍ ഉള്ളതുമായ കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ നിന്നും പുതീയ ട്രയിനുകള്‍ ആരംഭിക്കണമെന്നും, ഇപ്പോള്‍ എറണാകുളം വരെ സര്‍വ്വീസ് നടത്തുന്ന ട്രയിനുകള്‍ കോട്ടയത്തേക്ക് നീട്ടണമെന്നും എം.പി. ആവശ്യപ്പെട്ടു.
എറണാകുളം ബംഗളൂരു ഇന്റര്‍സിറ്റി,കാരക്കല്‍ എറണാകുളം, ലോകമാന്യ തിലക് എറണാകുളം,മദ്‌ഗാവ് എറണാകുളം,പൂണൈ എറണാകുളം, കണ്ണൂര്‍ എറണാകുളം എന്നീ എക്‌സ്പ്രസ് ട്രയിനുകള്‍ കോട്ടയം വരെ നീട്ടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം കായംകുളം മെമ്മു പാസഞ്ചര്‍ ട്രയിന് ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി സേ്‌റ്റഷനുകളിലും, വേണാട് എക്‌സ്പ്രസിന് വൈക്കം റോഡ് സേ്‌റ്റഷനിലും
വഞ്ചിനാട്, മലബാര്‍ എക്‌സ്പ്രസ് ട്രയിനുകള്‍ക്ക് ഏറ്റുമാനൂരിലും വേളാങ്കണ്ണി എക്‌സ്പ്രസിന് കുറുപ്പന്തറയിലും സേ്‌റ്റാപ്പ് അനുവദിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. കോട്ടയം റയില്‍വേ സേ്‌റ്റഷനിലെ രണ്ടാം കവാടത്തിന്റെ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് റയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി. അറിയിച്ചു



