വ്യവസായ വാണിജ്യ വകുപ്പും മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് സംരഭകത്വ ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു;ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. വി.പി. നാസര്‍ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പും മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് സംരഭകത്വ ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കും.ഇന്ന് രാവിലെ 10.30-ന് ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന പരിപാടി ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. വി.പി. നാസര്‍ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഫാത്തിമ അന്‍സര്‍ അധ്യക്ഷത വഹിക്കും. മീനച്ചില്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ എ.വി. നിഷാമോള്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വിവിധ സംരംഭ സഹായ പദ്ധതികളും പുതിയ സംരംഭക സാധ്യതകളും ശില്‍പശാലയില്‍ വിശദീകരിക്കും.