ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജ് ശതാബ്ദി ആഘോഷ സമാപനപരിപാടി;ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെ സന്ദർശനം പ്രമാണിച്ച് ഫെബ്രുവരി 28ന് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജ് ശതാബ്ദി ആഘോഷ സമാപനപരിപാടി;ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെ സന്ദർശനം പ്രമാണിച്ച് ഫെബ്രുവരി 28ന് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ

video
play-sharp-fill

കോട്ടയം: ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജ് ശതാബ്ദി ആഘോഷ സമാപനപരിപാടിയിൽ
പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഫെബ്രുവരി 28ന് കോട്ടയത്തെത്തും. ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

എസ്.ബി, എൻ.എസ്.എസ് കോളേജുകളും പരിസരപ്രദേശങ്ങളും രണ്ട് മണിയോടുകൂടി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.സി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുന്ന കെ എസ് ആർ ടി സി/ സ്വകാര്യ ബസ് ഉൾപ്പെടെയുളള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.

ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്ക്ക് കെ എസ് ആർ ടി സി/ സ്വകാര്യ ബസ്ഉ ൾപ്പെടെയുളള വരുന്ന വാഹനങ്ങൾ പൂർണ്ണമായും റെഡ് റെഡ് സ്ക്വയർ നിന്നും ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.

പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുംത്തുരുത്തി, തെങ്ങണാ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

കോട്ടയം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടിൽ തിരിഞ്ഞ് മുളക്കാംതുരുത്തി വഴി പോകേണ്ടതാണ്.

കറുകച്ചാൽ ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറാൽ-വാലടി-മുളക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ പുഴവാതു്, മനയ്ക്കച്ചിറ റോഡ് വഴി എ.സി റോഡിലെത്തി റെഡ് സ്ക്വയറിലൂടെ ളായിക്കാട് വഴി പോകേണ്ടതാണ്.