ടൂറിസത്തിന് കരിനിഴലായി പോള;കോടികണക്കിന് രൂപ ചിലവഴിച്ച ആരംഭിച്ച ‘മനയ്ക്കച്ചിറ ടൂറിസം പദ്ധതി നാശത്തിന്റെ വക്കിൽ

Spread the love

ചങ്ങനാശേരി: കോടികണക്കിന് രൂപ ചിലവഴിച്ച ആരംഭിച്ച ‘മനയ്ക്കച്ചിറ ടൂറിസം പദ്ധതി പോളയിൽ കുടുങ്ങി നശിക്കുന്നു.

video
play-sharp-fill

മനയ്ക്കച്ചിറയുടെ ജീവനാഡിയായ എ.സി കനാലിൽ പോളയും കുളവാഴയും മാത്രമേയുള്ളൂ. കോടികണക്കിന് രൂപ ചിലവഴിച്ച പദ്ധതിയാണ് പോളയിൽ തങ്ങിക്കിടക്കുന്നത്.

ചങ്ങനാശേരി ജലോത്സവത്തിന്റെ ഭാഗമായി കനാൽ ഇടക്കാലത്ത് വൃത്തിയാക്കിയെങ്കിലും പിന്നീട് സംരക്ഷണമില്ലാതായി. കനാലിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പവലിയനുകളും നാശത്തിന്റെ വക്കിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളയ്ക്ക് പുറമേ പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞു. കുടിവെള്ളപ്രതിസന്ധി നേരിടുന്ന പ്രദേശമായതിനാൽ പ്രദേശവാസികൾ പ്രാഥമിക ആവശ്യങ്ങൾക്കായി കനാലിലെ മലിനമായ വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

മാലിന്യം നിറഞ്ഞതോടെ, വെള്ളത്തിന് കറുത്തനിറമാണ്. എങ്കിലും സഹികെട്ട് ഈ നാട്ടുകാർ അത് ഉപയോഗിക്കുന്നു.

എ.സി കനാലിൽ തിങ്ങിനിറഞ്ഞ പോള പൂക്കാറുണ്ട് ആ കാഴ്ചകാണാൻ ആളുകളും എത്തും. എന്നാൽ മനയ്ക്കച്ചിറക്കാരെ സംബന്ധിച്ച് അവസ്ഥ മറ്റൊന്നാണ്. പോള മൂലം പ്രദേശത്ത് കൊതുക് ശല്യം ഉൾപ്പെടെ രൂക്ഷമാണ്. അത്രയ്ക്ക് ദുരിതമെന്ന് അധികാരികൾക്ക് മുമ്പിൽ പ്രദേശവാസികൾ തുറന്നടിക്കുന്നു.

കുളവാഴ ശല്യം പരിഹരിക്കാൻ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന പോളയെ തിന്ന് നശിപ്പിക്കുന്ന നെയോകെറ്റിനാ വണ്ടുകളെ മനയ്ക്കച്ചിറയിൽ എത്തിക്കണം.

ഇതിനായി ചർച്ചകളും ഇടപെടലുകളും നടത്തണമെന്ന് എ.സി കനാൽ സംരക്ഷണ സമിതി ചെയർമാൻ നൈനാൻ തോമസ് മുളപ്പാംമഠം പറഞ്ഞു.