കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ വോട്ട് ബഹിഷ്കരണം: വഴിയും കുടിവെള്ളവുമില്ല: സകല അധികാരികൾക്കും പരാതിനൽകി: ഇനിയിതേ വഴിയുള്ളുവെന്ന് നാട്ടുകാർ.

Spread the love

കോട്ടയം :ജില്ലയിൽ തിരുവാർപ്പ് പഞ്ചായത്തിൽ (മലരിക്കൽ ) 13-ാം വാർഡിൽ ഇറമ്പം, കുരുത്തോലക്കാട്, ആട്ടിക്കടവ് പ്രദേശത്തെ അൻപതോളം കുടുംബങ്ങൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചു.
68 സ്ത്രീകൾ, 74 പുരുഷന്മാർ, 45 വിദ്യാർത്ഥികൾ ഉൾപ്പെടെ 50 ഓളം കുടുംബങ്ങളിലായി താമസിക്കുന്നവരാണ് വോട്ട് ബഹിഷ്കരണവുമായി രംഗത്തുവന്നത് .

video
play-sharp-fill

ഇവർക്ക് സ്വതന്ത്രമായി നടക്കുവാൻ ഒരു വഴിയില്ല. കാഞ്ഞിരത്തും,കോട്ടയത്തും, പള്ളത്തും പഠിക്കുന്ന വിദ്യാർത്ഥികൾ സ്‌കൂളിലെത്താൻ പറ്റാതെ പഠനം മുടങ്ങിയിട്ട് മാസങ്ങളായി എന്നതാണ് പ്രധാന പരാതി.

നിലവിൽ മലരിക്കൽ വരെ റോഡ് ഉണ്ട്. 3 കിലോ മീറ്ററിലേറെയായി വഴിക്കുവേണ്ടി തിരുവായിക്കരി ടർക്കി പാടത്തിൻ്റെ പുറം ബണ്ട് “3” മീറ്റർ വീതിക്ക് ഒരുക്കിയിട്ടിട്ട് വർഷങ്ങളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൻ്റെ ഏതാണ്ട് 500 മീറ്റർ കോൺക്രീറ്റ് ചെയ്യ്ത് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഈ ബണ്ട് റോഡിനോട് ചേർന്ന് മലരിക്കൽ മുതൽ ഇറമ്പം വരെയെത്തുന്ന നീരൊഴുക്കുള്ള ഒരു തോടുണ്ട്. ഇതിന് കുറുകെ വ്യക്തികളുടെ ആവിശ്യത്തിനായി നിരവധി പാലങ്ങൾ ഇട്ടിരിക്കുന്നതുകൊണ്ടും വെള്ളം പൊങ്ങുമ്പോൾ വന്നടിയുന്ന വേസ്റ്റ്കൾ കൊണ്ടും ഈ തോട് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു. കൊടുരാറും, പഴുക്കാനില കായലും കളകളും, പോളയും നിറഞ്ഞിരിക്കുന്നതുമൂലം ഇവിടവും സഞ്ചാരയോഗ്യമല്ല.

കുരുത്തോലക്കാടും, അറുപതിലും, അട്ടിക്കടവിലും മാസങ്ങളായി കുടിവെള്ളം എത്തിയിട്ട്. ഈ പ്രശ്‌നങ്ങൾ ഒക്കെ കാണിച്ചു പഞ്ചായത്ത്, മനുഷ്യവകാശ കമ്മീഷൻ, ബാലവകാശ കമ്മീഷൻ, ലീഗൽ അതോറിറ്റി, കളക്ട‌ർ,എംഎൽഎ എന്നിവർക്ക് പരാതികൊടുത്തിട്ടും ശേഷം പഞ്ചായത്ത് ഉപരോധവും നടത്തിയിട്ടും നാളിതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല.

മന്ത്രി, എം എൽ എ, പഞ്ചായത്ത് പ്രസിഡൻ്റ്, മെമ്പർ ഇവരെല്ലാം ഉണ്ടായിട്ട് പോലും പ്രദേശത്തെ വികസനത്തെ അവർ അവഗണിക്കുകയായിരുന്നു. ഇതുവരെ ഇതിന് ഒരു പരിഹാരം കാണാതെ വന്നതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ ബഹിഷ്‌കരിക്കുവാൻ തിരുമാനിച്ചതെന്ന പൗരസമിതിപ്രസിഡന്റ്

ജോസ് കെ. ജോൺ കരിനൂരിൽ , കൺവീനർ
കുഞ്ഞുമോൾ സുനിൽ മൂലേത്തറയിൽ, സെക്രട്ടറി
സിബി എൻ. ചാക്കോ നാരകത്തിൻപറമ്പ്. രക്ഷധികാരി
ശശിധരൻ പി.എ ഇറമ്പത് ,ഖജാൻജി
സുജിത് ഇ ആർ എഴുപത്തിനാലിൽ ചിറ എന്നിവർ അറിയിച്ചു.