ജനകീയതയുടെ കരുത്തിൽ തിരുവഞ്ചൂർ;യുഡിഎഫിന്റെ നേതൃത്വത്തിൽ ഒരു ജനകീയ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ;വിജയപുരം ഇളക്കിമറിച്ച് യുഡിഎഫ് പടയോട്ടം

Spread the love

കോട്ടയം: കേരളത്തിലെ ജനങ്ങളുടെ വേദനയും ദുഃഖവും തിരിച്ചറിയുന്ന, സാധാരണക്കാരന്റെ കണ്ണുനീരൊപ്പുന്ന മാനുഷിക മുഖമുള്ള ഒരു ഭരണകൂടം യുഡിഎഫിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വരുമെന്ന് കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

video
play-sharp-fill

വിജയപുരം മണ്ഡലത്തിൽ സംഘടിപ്പിച്ച ആവേശോജ്ജ്വലമായ സ്ഥാനാർത്ഥി പര്യടനത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ സർക്കാർ കോട്ടയത്തോടും ഇവിടുത്തെ ജനങ്ങളോടും കാണിക്കുന്ന വികസന വിരോധത്തിന് ബാലറ്റിലൂടെ ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

“നമ്മുടെ നാട്ടിൽ പുതിയൊരു ഗവൺമെന്റ് വരണം. പുതിയൊരു മുഖ്യമന്ത്രിയും പുതിയൊരു മന്ത്രിസഭയും അധികാരമേൽക്കണം. അതിനുവേണ്ടിയുള്ള നിശ്ചയദാർഢ്യത്തോടെയുള്ള പരിശ്രമത്തിലാണ് ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പത്ത് കൊല്ലക്കാലമായി കോട്ടയത്തിന്റെ വികസന പ്രവർത്തനങ്ങളെ ഈ സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ വികസന വിരുദ്ധതയോടുള്ള കടുത്ത മാനസിക വിയോജിപ്പാണ് ഓരോ വോട്ടറുടെയും മുഖത്ത് കാണാൻ കഴിയുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടപ്പിലാക്കേണ്ട ഓരോ പദ്ധതിയും ചവിട്ടി മെതിക്കുകയായിരുന്നു. അതിനൊരു വ്യക്തമായ കാരണം പോലും പറയാൻ അവർക്ക് സാധിക്കുന്നില്ല.

നമ്മുടെ പ്രദേശത്തോടുള്ള വെറും വാശിയാണ് ഇതിന് പിന്നിൽ. ആ വാശി അവസാനിപ്പിക്കാൻ യുഡിഎഫിന്റെ നേതൃത്വത്തിൽ ഒരു ജനകീയ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരണമെന്നും” അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്റെ കുടുംബബജറ്റ് തകർക്കുന്ന രീതിയിലുള്ള നികുതി വർദ്ധനവിനെതിരെയും തിരുവഞ്ചൂർ ആഞ്ഞടിച്ചു. കേരളത്തിലെ ജനം അനുഭവിച്ച പ്രയാസത്തിന് വല്ല കണക്കുമുണ്ടോ? ഇലക്ട്രിസിറ്റി ചാർജ് എത്ര ഇരട്ടിയാണ് വർദ്ധിപ്പിച്ചത്?

വെള്ളത്തിന്റെ ചാർജ്, വീട്ടുകരം, ഭൂനികുതി എന്നിവയെല്ലാം സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. മനുഷ്യജീവിതത്തിന്റെ ഓരോ നിർണ്ണായക ഘട്ടത്തിലും ജനങ്ങളുടെ കഴുത്ത് ഞെരിക്കുന്ന സമീപനമാണ് ഇടതു സർക്കാർ സ്വീകരിച്ചത്. ഈ അടിച്ചമർത്തലുകൾക്കെതിരെ പ്രതികരിക്കാൻ ഈ നാട്ടിലെ മുഴുവൻ ആളുകളും യുഡിഎഫിന് ഒപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

വട്ടമൂട് പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പര്യടനം ടി.സി. അരുൺ ഉദ്ഘാടനം ചെയ്തു. പി.എ. സലിം, കുഞ്ഞ് ഇല്ലംപള്ളി, മോഹൻ കെ. നായർ, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ്കുമാർ, ജോയി ചെട്ടിശേരി, ഗ്രേസി കരിമ്പനൂർ, ഷൈനി വർക്കി, മിഥുൻ ജി. തോമസ്, വി.ടി. സോമൻകുട്ടി, അബ്ദുൾ സലാം, എൻ. ജയചന്ദ്രൻ, സിബി ജോൺ, എസ്. രാജീവ്, സിസി ബോബി, റോയി ജോൺ ഇടയത്തറ തുടങ്ങിയ നേതാക്കൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

പര്യടനം വാട്ടർ സപ്ലൈ ജംഗ്ഷൻ, ചായക്കടപ്പടി, ലക്ഷം വീട് കവല, കൊശമറ്റം കവല, കൊശമറ്റം കോളനി വഴി നീങ്ങി. ചീനിക്കുഴി, മോസ്കോ കവല, പൊൻപള്ളി പൊൻതീരം, ചെമ്പോല എന്നിവിടങ്ങളിൽ

സ്ഥാനാർത്ഥിയെ കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് എത്തിയത്. പള്ളിക്കുന്ന്, വട്ടവേലി, പാറേപ്പറമ്പ്, കളത്തിപ്പടി, നെടുംപുഞ്ച, വലിയപാറ, ജൂബിലി നഗർ എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങൾക്ക് ശേഷം വടവാതൂരിൽ സമാപിച്ചു.

പര്യടനത്തിന് മുന്നോടിയായി രാവിലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ഭവന സന്ദർശന വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്.