
കോട്ടയം: കോട്ടയത്തിന്റെ വികസനത്തെ എല്ഡിഎഫ് ചവിട്ടിത്താഴ്ത്തിയെന്നും മണ്ഡലത്തിലെ വികസനപദ്ധതികള് തുടരാന് എല്ഡിഎഫ് സര്ക്കാര് അനുവദിച്ചില്ലെന്നും തിരുവഞ്ചൂര് രാധാകൃഷ്ണന്.
കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘സ്ഥാനാര്ഥി സംസാരിക്കട്ടെ’ എന്ന തെരഞ്ഞെടുപ്പ് മീറ്റ് ദി പ്രസ് പരിപാടിയില് പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂര് രാധാകൃഷ്ണന്.
കോട്ടയത്ത് ഉമ്മന് ചാണ്ടി സർക്കാരിന്റെ കാലം വികസനത്തിന്റെ വിസ്മയമായിരുന്നു. ഈ കാലഘട്ടം തുടരാമെന്ന മോഹത്തോടെ പ്രതീക്ഷിച്ചിരിക്കുകയാണ്. കോട്ടയത്ത് ആരംഭിച്ച പദ്ധതികളൊന്നും മുന്നോട്ടു കൊണ്ടുപോകാന് അനുവദിച്ചിട്ടില്ല. ഇവ തുടര്ന്നുകൊണ്ടുപോകാനാണ് ഇത്തവണ വോട്ട് ചോദിക്കുന്നത്. ഒരു സർക്കാർ തുടങ്ങുന്നതു മറ്റൊരു സർക്കാർ ചവിട്ടുന്ന സ്ഥിതിയായിരുന്നു. എന്നാല് ഉമ്മന് ചാണ്ടി സര്ക്കാര് തുടക്കമിട്ട ചില പദ്ധതികള് സര്ക്കാര് മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
കേരളം വളര്ന്നു, കോട്ടയം വളര്ന്നില്ലെന്നാണ് എല്ഡിഎഫ് പറയുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണു കോട്ടയത്തുമുള്ളത്. ഈ പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ആദ്യത്തെ കുറ്റപത്രമാണ്. ഇതു സിപിഎം തന്നെ പരസ്യമായി പറഞ്ഞ സ്ഥിതിക്കു യുഡിഎഫ് കുറ്റംപറയാനില്ല. ആരോപണം സിപിഎം ഏറ്റെടുത്തിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊട്ടടുത്ത മണ്ഡലത്തില് 3000 കോടി രൂപയുടെ വികസനം നടപ്പാക്കിയപ്പോള് കോട്ടയത്ത് ഒന്നും തരില്ലെന്ന തീരുമാനമായിരുന്നു സര്ക്കാരിന്റേത്. കോട്ടയത്ത് തുടര്ന്നുവരുന്ന പദ്ധതികള്ക്കു പണം തരാതിരിക്കുന്നത് അവസാനിപ്പിക്കണം. ഐക്യജനാധിപത്യ മുന്നണി അധികാരത്തില് എത്തിയാല് ഈ സര്ക്കാര് ചവിട്ടിത്താഴ്ത്തിയ കോട്ടയത്തെ ആറു പദ്ധതികള്ക്ക് ആദ്യ പരിഗണന നല്കി പൂര്ത്തിയാക്കുമെന്നും തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു



