കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവം ഫെബ്രുവരി ഏഴുമുതൽ 14 വരെ : 7 – ന് വൈകുന്നേരം 6 – ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവന് നമ്പൂതിരിപ്പാട് കൊടിയേറ്റും: രഥോത്സവം 14 – ന്

Spread the love

കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി ഏഴുമുതൽ 14 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാല്, അഞ്ച്, ആറ് തീയതികളിൽ പ്രാസാദശുദ്ധി, ബിംബശുദ്ധി ക്രിയകൾ, ബ്രഹ്മകലശാഭിഷേകം എന്നിവയുണ്ട്. ഏഴാം തീയതി രാവിലെ എട്ടിന് ഗോപൂജ, 9.30-ന് കളഭാഭിഷേകം, വൈകീട്ട് അഞ്ചിന് ആചാര്യവരണം, ആറിന് തന്ത്രി പെരിഞ്ഞേരിമന വാസുദേവന് നമ്പൂതിരിപ്പാട് കൊടിയേറ്റും. 6.15-ന് കലാപരിപാടികളുടെ ഉദ്ഘാടനം കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. കെ.ആർ. പ്രശാന്ത് കുമാർ നിർവഹിക്കും.

രാത്രി ഏഴിന് നാരായണീയ പാരായണം, എട്ടിന് സോപാന സംഗീതം. രണ്ടിന് രാവിലെ 11-ന് എം.കെ.അരവിന്ദന്റെ പ്രഭാഷണം, വൈകീട്ട് ആറിന് നൃത്തയോഗ, 6.30-ന് നൃത്തം, രാത്രി 7.30-ന് കലാപരിപാടികൾ. ഒമ്പതിന് വൈകീട്ട് ആറിന് സംസ്കൃതനാടകം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ഏഴിന് തിരുവാതിരകളി, എട്ടിന് പിന്നൽ തിരുവാതിര. 10-ന് രാവിലെ 10.30-ന് പ്രഭാഷണം കോമളകുമാരി തിരുവനന്തപുരം, 2.30-ന് പകലരങ്ങ് സന്താനഗോപാലം കഥകളി, വൈകീട്ട് 6.30-ന് തിരുവാതിര, ഭരതനാട്യം, നൃത്തം, രാത്രി എട്ടിന് ഭക്തിഗാനസുധ. 11-ന് 12.30-ന് അഡ്വ.

രമാദേവി രാമചന്ദ്രന്റെ പ്രഭാഷണം, വൈകീട്ട് ആറിന് സോപാനസംഗീതം, രാത്രി എട്ടിന് സംഗീതക്കച്ചേരി. 12-ന് വൈകീട്ട് നാലിന് അക്ഷരശ്ലോക സദസ്, 6.45-ന് തിരുവാതിരകളി, രാത്രി എട്ടിന് വയലിൻ. 13-ന് രാവിലെ 10.30-ന് ക്ഷേത്ര പുനരുദ്ധാരണ ധനശേഖരണം ഉദ്ഘാടനം

രേണുക വിശ്വനാഥൻ നിർവഹിക്കും. രണ്ടിന് ചാക്യാർകൂത്ത്, വൈകീട്ട് അഞ്ചിന് സ്പെഷ്യൽ പഞ്ചാരിമേളവും ദേശവിളക്കും. രാത്രി എട്ടിന് സംഗീതസദസ്. ആറാട്ട് ദിനമായ 14-ന് രാവിലെ

9.30-ന് മിനി ഹരികുമാറിന്റെ പ്രഭാഷണം, 11 മുതൽ പ്രസാദമൂട്ട്, വൈകീട്ട് നാലിന് തിരുനക്കര രഥോത്സവം, 6.30-ന് നെയ്വിളക്ക്, രാത്രി എട്ടിന് രഥോത്സവ വരവേല്പ്. ദിവസവും ഉച്ചയ്ക്ക് അന്നദാനം, രാത്രി 9.30-ന് വിളക്കിനെഴുന്നള്ളിപ്പ്, ഒമ്പത്, 11, 12, 13 തീയതികളിൽ രാവിലെ 10.30-ന്

ഉത്സവബലി എന്നിവയുണ്ട്. പത്രസമ്മേളനത്തിൽ ഉത്സവക്കമ്മിറ്റി പ്രസിഡന്റ് ടി.സി. വിജയചന്ദ്രൻ, ജനറൽ കൺവീനർ എസ്. പ്രദീപ്കുമാർ, കോഡിനേറ്റർ കെ.എസ്. ഓമനക്കുട്ടൻ, ജോയിന്റ് കൺവീനർ കെ.എ. സോമനാഥൻ എന്നിവർ പങ്കെടുത്തു.