കോട്ടയം നഗരസഭയുടെ ജൂബിലി സ്മാരകം പണിയാൻ പൊളിച്ച തിരുനക്കര ബസ് സ്റ്റാൻഡ് ഇപ്പോൾ കുളമായി: പുതിയ അടവുമായി വോട്ട് ചോദിക്കാനെത്തും ബസ് സ്റ്റാൻഡ് കുളമാക്കിയവർ.

Spread the love

കോട്ടയം: നഗരസഭയുടെ തിരുനക്കര ബസ് സ്റ്റാൻഡ് ഒറ്റമഴയിൽ കുളമായി. പൊട്ടിപ്പൊളിഞ്ഞ് നിരവധി കുഴികളാൽ നിറഞ്ഞ ബസ് സ്റ്റാൻഡ് മഴ പെയ്തതോടെ കുളമായി മാറി.

നഗരസഭാ ഭരണാധികാരികളുടെ നിരുത്തരവാദ നടപടികളുടെ ബാക്കിപത്രമാണ് ചെളിക്കുളമായ തിരുനക്കര ബസ് സ്റ്റാൻഡ്. പൊതുയോഗങ്ങൾ നടത്താൻ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനം വാടകക്ക് കൊടുക്കുമ്പോഴും ഈ ബസ് സ്റ്റാൻഡ് കുളമായതു നഗരസഭക്കൊരു പ്രശ്നമല്ല.

ഈ വാർഡിന്റെ കൗൺസിലർ ബസ് സ്റ്റാൻഡിലേക്ക് തിരിഞ്ഞു നോക്കാറില്ല. നഗരസഭയുടെ ജൂബിലി സ്മാരകം പണിയാൻവേണ്ടി പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കി. ഇപ്പോൾ സ്മാരകമില്ല,കുളം മാത്രം. നഗരസഭയ്ക്ക് കിട്ടേണ്ട വാടകയും നഷ്ടമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശസ്ഥാപനങ്ങളിലെ ഇലക്ഷൻ പടിവാതിൽക്കലെത്തി. പുതിയ വികസന സ്വപ്നവുമായി നേതാക്കൾ വീട്ടിലെത്തും, ജാതി മറന്ന്, രാഷ്ട്രീയം മറന്ന് ജയിച്ചുകയറാൻ ഒരു കൈ സഹായിക്കുക എന്ന അപേക്ഷയുമായി.

ഉടനെ കെട്ടിടം പണിയുമെന്നും സ്റ്റാൻഡിലെ കടക്കാർക്ക് താൽക്കാലിക ഷെഡ് വയ്ക്കാൻ അനുമതി നൽകുമെന്നുമായിരുന്നു ബസ് സ്റ്റാൻഡ് പൊളിച്ചപ്പോൾ നൽകിയ വാഗ്ദാനം. 2 വർഷമായിട്ടും ഒന്നും നടന്നില്ല. താൽക്കാലിക കടകൾ വയ്ക്കുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിയും വന്നു.എന്നിട്ടും ഒന്നും ചെയ്യാത്തവർ പുതിയ അടവുമായി വോട്ട് ചോദിക്കാനെത്തും. നഗരവാസികൾ കരുതിയിരിക്കുക