കോട്ടയം തിരുനക്കര ബസ്സ്റ്റാന്റ് പുനരുദ്ധരിച്ച് വെയിറ്റിംഗ് ഷെഡ് നിർമിക്കണം: കോട്ടയം ജില്ലാപൗരസമിതി

കോട്ടയം തിരുനക്കര ബസ്സ്റ്റാന്റ് പുനരുദ്ധരിച്ച് വെയിറ്റിംഗ് ഷെഡ് നിർമിക്കണം: കോട്ടയം ജില്ലാപൗരസമിതി

 

കോട്ടയം: കോട്ടയം തിരുനക്കര ബസ് സ്റ്റാറ്റ് പുനരുദ്ധരിച്ച് യാത്രക്കാർക്ക് വെയിലും മഴയും കൊള്ളാതെ നില്ക്കാനുള്ള സംവിധാനം എത്രയും വേഗം നടപ്പാക്കണമെന്ന് കോട്ടയം ജില്ലാപൗരസമിതി എക്സിക്യൂട്ടിവ് യോഗം കോട്ടയം നഗരസഭയോട് ആവശ്യപ്പെട്ടു.

നഗര വികസനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുളള നിവേദനം പൗരസമിതി ഭാരവാഹികൾ ചെയർ പേഴ്സണ് നൽകി

പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്ന നടപ്പാതകൾ സ്ലാബിട്ട് വൃത്തിയാക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. പലയിടത്തും അപകടകെണിയാണ്. കാൽ നടയാത്രക്കാരാണ് വീഴുന്നത്.
. ലൈബ്രറി റീഡിങ് റൂമിനു മുൻപിലും പോസ്റ്റ് ഓഫീസിന്റെ മുൻ പിലും വെള്ളം കെട്ടി കിടക്കുന്നതിനാൽ നിരവധി യാത്രക്കാർ വീഴുന്നുണ്ട്. ഇക്കാര്യത്തിൽ ശാശ്വത പരിഹാരമുണ്ടാവണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡരികിൽ കിടക്കുന്ന മണ്ണും മാലിന്യവും നീക്കം ചെയ്യണം.

റോഡിലെ സിബ്രാ വരകളും ബോർഡുകളും പുന:സ്ഥാപിക്കണം. പട്ടണത്തി ൽ എല്ലായിടത്തും ശരിയായ ലൈറ്റിംഗ് സംവിധാനങ്ങളില്ല. രാത്രിയിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മോഷ്ടാക്കൾ പെരുകുന്നു.
റോഡിലെ കുഴികൾ അടയ്ക്കണം.
.

മുനിസിപ്പൽ മൈതാനം സാമൂഹ്യ വിരുദ്ധരുടെ പിടിയിൽ നി ന്നും മോചിപ്പിക്കണം.പോലീസ് പെട്രോളിങ് ശക്തമാക്കി മദ്യവും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നവരെ കർശനമായി വിലക്കണം.

ടൗണിൽ വരുന്ന വാഹനങ്ങൾക്ക് കൃത്യവും വ്യക്തവുമായി പാർ ക്കിംഗ് സൗകര്യം അനുവദിക്കണം. പൗരസമിതി ഭാരവാഹികളായ സാൽവിൻ കൊടിയന്തറ. ഡോ.എം.എം.മാത്യു, കോട്ടയം മോഹൻദാസ് എന്നിവർ ചേർന്നാണ് കോട്ടയം നഗരസഭാ ചെയർപേഴ്സണ് നിവേദനം നല്കിയത്.