കോട്ടയം നഗരത്തിൽ തെരുവ് നായ ശല്യം വർദ്ധിച്ചു: നൂറുകണക്കിനു യാത്രക്കാര്‍ ഉപയോഗിക്കുന്ന ശാസ്ത്രി റോഡിലെ ബസ് സ്റ്റോപ്പ് നായകള്‍ കൈയേറിയിരിക്കുകയാണ്.

Spread the love

കോട്ടയം: കോട്ടയം നഗരത്തിൽ തെരുവ് നായ ശല്യം വർദ്ധിച്ചു. തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്.
ബേക്കര്‍ ജംഗ്ഷന്‍, ശാസ്ത്രി റോഡ്, ചന്ത, കോട്ടയം : കെഎസ്‌ആര്‍ടിസി പരിസരം, തിരുനക്കര എന്നിവിടങ്ങളിലാണ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങള്‍. നൂറുകണക്കിനു യാത്രക്കാര്‍ ഉപയോഗിക്കുന്ന ശാസ്ത്രി റോഡിലെ ബസ് സ്റ്റോപ്പ് നായകള്‍ കൈയേറിയിരിക്കുകയാണ്.

കോഴഞ്ചേരി, കുമളി, പാലാ തുടങ്ങി വിവിധ ഇടങ്ങളിലേക്കുള്ള ബസുകള്‍ കാത്തുനില്‍ക്കുന്ന നിരവധി യാത്രക്കാരാണ് ഇതുമൂലം പൊറുതിമുട്ടിയിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാലെടുത്ത് വച്ചാല്‍ നായകടിക്കും എന്നതാണു സ്ഥിതി.

ഇരിപ്പിടങ്ങളില്‍ ഇരിക്കാനായി ഒരുങ്ങിയാല്‍ നായകളോടി അടുത്തേക്കെത്തും, സൂക്ഷിച്ചില്ലെങ്കില്‍ കടി ഉറപ്പാണ്. കൂട്ടമായി എത്തുന്നതിനാല്‍ ആട്ടിയോടിക്കുക പ്രയാസം. ആക്രമണസ്വഭാവം പുലര്‍ത്തുന്ന നായക്കൂട്ടമാണ് യാത്രക്കാരുടെനേരെ പാഞ്ഞടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ഭീതിയോടെയാണ് ഇവിടെ നില്‍ക്കുന്നത്.വെളിച്ചക്കുറവുമൂലം നായകള്‍ അടുത്തെത്തിയാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. ഇരുട്ടത്തു പതുങ്ങിക്കിടക്കുന്ന നായക്കൂട്ടം ആളുകളെത്തിയാല്‍ കുരച്ചുചാടി കടിക്കുകയാണ്