
കോട്ടയം: കോട്ടയത്തിൻ്റെ ഭാവി ആരുടെ കൈയ്യില്‍. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനോട് ഏറ്റുമുട്ടാന്‍ എല്‍.ഡി.എഫിന്റെ കെ.
അനില്‍കുമാറും എന്‍.ഡി.എയുടെ പി. അനില്‍കുമാറും.
കോട്ടയം നഗരസഭയും കോട്ടയം താലൂക്കിലെ കുമാരനല്ലൂര്‍, നാട്ടകം, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും അടങ്ങുന്നതാണു കോട്ടയം മണ്ഡലം.
2011 മുതല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോട്ടയത്തെ എം.എല്‍.എ. 2011ല്‍ വെറും 711 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു തിരുവഞ്ചൂരിന് ഉണ്ടായിരുന്നത്. 2016ല്‍ 33,632 വോട്ടിന്റെയും 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 18,743 വോട്ടിന്റെയും ഭൂരിപക്ഷം തിരുവഞ്ചൂര്‍ നേടി.
2021 -ല്‍ തിരുവഞ്ചൂരിനെ നേരിട്ട കെ. അനില്‍ കുമാറിനെ തന്നെയാണ് ഇക്കുറിയും സി.പി.എം ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.
2011ല്‍ തിരുവഞ്ചൂര്‍ മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികള്‍ക്കു തുടക്കമിട്ടിരുന്നു. ചിങ്ങവനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, ആകാശപാത, കോടിമത ഈരയില്‍കടവിലെ വാട്ടര്‍ ടൂറിസം എന്നിങ്ങനെ പല പദ്ധതികള്‍ ആരംഭിച്ചെങ്കിലും പദ്ധതികള്‍ പലതും പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസനമുരടിപ്പിന്റെ കാരണം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തെറ്റായ സമീപനമാണെന്ന വാദം ശക്തമായി ഉയര്‍ത്താനാണു തിരുവഞ്ചൂരിന്റെ ശ്രമം.
ഇക്കുറിയും ആകാശപാതയായിരിക്കും എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും മുഖ്യ പ്രചാരണ ആയുധം.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആകാശപാത നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി കഴിഞ്ഞു.
പദ്ധതി നിര്‍വഹണത്തില്‍ നിന്ന് കിറ്റ്‌കോയെ മാറ്റി ഊരാളുങ്കലിനെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കണമെന്ന പിടിവാശിയാണു പത്ത് വര്‍ഷമായി ആകാശപ്പാത ചവിട്ടി മുക്കി വച്ചിരിക്കുന്നതെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ വര്‍ഷം തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കും. ഗാന്ധിമണ്ഡപം എന്ന പേരില്‍ നിര്‍മ്മിക്കുന്ന ആകാശപാതയുടെ മുകളില്‍ വ്യൂ പോയിന്റ് അടക്കം സ്ഥാപിച്ചു പദ്ധതി പുതിയ രൂപത്തിലാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂരിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതാമാണെന്നു എല്‍.ഡി.എഫ് ആരോപിക്കുന്നു. കോട്ടയം മുന്‍സിപാലിറ്റിയുടെ മുന്നില്‍വെച്ച് ആകാശപാതയില്‍ പരസ്യ സംവാദത്തിനു തിരുവഞ്ചൂര്‍ തയാറുണ്ടോ എന്നാണ് എല്‍.ഡി.എഫ് സ്ഥനാര്‍ഥി അനില്‍കുമാര്‍ വെല്ലുവിളിക്കുന്നത്.
ആശകാപാതയ്ക്ക് എവിടെ ലിഫ്റ്റ് പണിയുമെന്ന് എം.എല്‍.എ ചൂണ്ടിക്കാണിക്കാമോ എന്നും അനില്‍കുമാര്‍ ചോദിക്കുന്നു.
കോട്ടയത്തെ വികസന മുരടിപ്പിന്റെ കാരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആശാസ്ത്രീയമായ നയങ്ങള്‍ ആണെന്നു എന്‍.ഡി.എയും ആരോപിക്കുന്നു.
ഇക്കുറി കോട്ടയം മണ്ഡലം ബി.ഡി.ജെ.എസിനാണ് നല്‍കിയിരിക്കുന്നത്. പി. അനില്‍കുമാറാണ് ഇവിടെ സ്ഥനാര്‍ഥി.
എസ്.എന്‍.ഡി.പി വോട്ടുകള്‍ തങ്ങളെ തുണക്കുമെന്നാണ് എന്‍.ഡി.എ നേതൃത്വം കരുതുന്നത്. തരുവഞ്ചൂരിനെ കടന്നാക്രമിച്ചുള്ള നീക്കങ്ങളാകും അനില്‍കുമാറും ആവിഷ്‌കരിക്കുക



