കോട്ടയം താഴത്തങ്ങാടി ഫെസ്റ്റ് ഫെബ്രുവരി 7,8,9 തീയതികളിൽ: താഴത്തങ്ങാടിയിൽ ഇഖ്‌ബാൽ ലൈബ്രറി സ്ഥാപിതമായതിന്റെ 78ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഫെസ്റ്റ് .

Spread the love

കോട്ടയം :താഴത്തങ്ങാടി ഫെസ്റ്റ് ഫെബ്രുവരി 7,8,9 തീയതികളിൽ.

video
play-sharp-fill

താഴത്തങ്ങാടിയിൽ ഇഖ്‌ബാൽ ലൈബ്രറി സ്ഥാപിതമായതിന്റെ 78ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 7,8,9 തീയതികളിൽ നടക്കുന്ന സാംസ്കാരിക പരിപാടിയുടെ ലോഗോ പ്രകാശനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം പി നിർവഹിച്ചു.

പൗരാണികതയുടെ അടയാളപ്പെടുത്തുലുകൾ,വിവിധ മത വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതി മനോഹരമായ മീനച്ചിലാറിന്റെ തീരപ്രദേശമായ താഴത്തങ്ങാടിയുടെ പെരുമകളെ അടിസ്ഥാനമാക്കി താഴത്തങ്ങാടി പെരുമ എന്ന ശീർഷകത്തിലാണ് പരിപാടി നടത്തുന്നത്.

പൈതൃക സെമിനാർ,മത സൗഹാർദ്ധ ഗാനസന്ധ്യ,കോമഡി ഷോ,ഗസൽ സന്ധ്യ തുടങ്ങിയ പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും..