കോട്ടയം താഴത്തങ്ങാടിയിൽ ശ്രീനാരായണ സന്ദേശസംഗമം മെയ് 29 മുതല്‍ 31 വരെ ശ്രീനാരായണ ദേവതിരുനാള്‍ സ്മാരകസംഘം ഹാളില്‍

Spread the love

കോട്ടയം: താഴത്തങ്ങാടി എസ്.എൻ.ഡി.പി യോഗം 4481ാം നമ്പർ താഴത്തങ്ങാടി ശാഖ 17ാമത് ശ്രീനാരായണ സന്ദേശസംഗമം മെയ് 29 മുതല്‍ 31 വരെ ശ്രീനാരായണ ദേവതിരുനാള്‍ സ്മാരകസംഘം ഹാളില്‍ നടക്കും.

29ന് വൈകിട്ട് 7ന് മേഖല കമ്മിറ്റി ചെയർമാൻ എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ബി സുരേഷ് അദ്ധ്യക്ഷത വഹിക്കും. 7.30ന് യൂത്ത്മൂവ്‌മെന്റ്

കേന്ദ്രകമ്മിറ്റി അംഗം ബിബിൻ ഷാൻ പ്രഭാഷണം നടത്തും. 30ന് വൈകിട്ട് 7ന് കോട്ടയം യൂണിയൻ ജോയിന്റ് കണ്‍വീനർ വി.ശശികുമാർ പ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

31ന് വൈകിട്ട് 7ന് പഠനോപകരണ വിതരണം, വനിതാ സംഘം കേന്ദ്ര കമ്മിറ്റിഅംഗം

ഷൈലജ രവീന്ദ്രൻ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി എൻ.ചന്ദ്രശേഖരൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എം.എൻ വേണു നന്ദിയും പറയും.