കോട്ടയം നഗരസഭയിലെ 49 താൽക്കാലിക ശുചീകരണ തൊഴിലാളികൾ ഇനി മുതൽ സ്ഥിര സർക്കാർ ജീവനക്കാർ

Spread the love

കോട്ടയം : കോട്ടയം നഗരസഭയിലെ 49 താൽക്കാലിക ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായി.
നഗരസഭയിൽ 2023 മുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന
നിയമിതരായ താൽക്കാലിക ശുചീകരണ തൊഴിലാളികളെയാണ് സ്ഥിരപ്പെടുത്തുന്നത്.

സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ജീവനക്കാർക്ക് സ്ഥിരം നിയമനത്തിനുള്ള ഉത്തരവ് നൽകുന്നതാണ്. നഗരത്തിലെ ശുചീകരണം, ദുരന്തനിവാരണം, എല്ലാ അടിയന്തര ഘട്ടങ്ങളിലും പ്രവർത്തിക്കുന്ന ജീവനക്കാർക്ക് സ്ഥിരം നിയമനം എന്നത് ഏറെ ആശ്വാസം പകരുന്നതാണ്.

സർക്കാർ ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും എല്ലാ പരിരക്ഷയും ഇനിമുതൽ അവർക്ക് ലഭിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group