അയ്മനം പുന്ത്രക്കാവ് ദേവീക്ഷേത്രം ഉപദേശക സമിതി രൂപീകരണം;ഫെബ്രുവരി 28ന് അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്ര സന്നിധിയിൽ നടക്കും

Spread the love

അയ്മനം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പുന്ത്രക്കാവ് ദേവീക്ഷേത്രത്തിൽ ഉപദേശകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട യോഗം ഫെബ്രുവരി 28ന് അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്ര സന്നിധിയിൽ രാവിലെ 9 മണിക്ക് നടക്കും.

video
play-sharp-fill

ക്ഷേത്രകാര്യങ്ങളിൽ ഭക്തജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് ഉപദേശകസമിതി രൂപീകരിക്കുന്നത്.

ക്ഷേത്രഭക്തരും പ്രദേശവാസികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സബ്‌ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.പങ്കെടുക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പിസിസി നിർബന്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group