
കോട്ടയം: കേരളാ സർക്കാരിന്റെ സാംസ്കാരിക ഫെലോഷിപ്പ് ജേതാവും പ്രശസ്ത മുടിയേറ്റ് കലാക്കാരനുമായ കൃഷ്ണപ്രസാദിന്റെ ശിക്ഷണത്തിൽ മുടിയേറ്റ് അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം നാളെ (26/09/25) രാത്രി 8ന് കാണക്കാരി വെമ്പള്ളി ക്ഷേത്രത്തിൽ നടക്കും.
പ്രശസ്ത നർത്തകി ഡോ. പത്മിനി കൃഷ്ണനും പ്രശസ്ത സിനിമ സംഗീത സംവിധായകൻ മഞ്ജുനാഥ് വിജയയും ചേർന്ന് കളിവിളക്ക് തെളിയിക്കും.
മുടിയേറ്റിൽ 7 വേഷങ്ങളും ,7 ഭാഗങ്ങളുമായിട്ടാണ് അവതരപ്പിക്കുന്നത്. മുടിയേറ്റിൽ വളരെ അപൂർവ്വമായിട്ടാണ് 6 വേഷങ്ങൾ ഒന്നിച്ച് അരങ്ങേറ്റം നടക്കുന്നത്. ഇതിന് മുൻമ്പ് ക്ഷേത്ര കലാപിഠംത്തിൽ പാഠ്യവിഷയം ആയപ്പോൾ മാത്രമാണ് ഇങ്ങനെ ഒന്നിച്ച് അരങ്ങേറ്റം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുനസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ കലാരൂപം അന്യം നിന്ന് പോയിരിക്കുകയാണ് അതിലേക്ക് പുതിയ തലമുറയെ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ഈ അരങ്ങേറ്റം നടത്തുന്നത്.