
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്വീപ് പദ്ധതിയുടെ ഭാഗമായി മീനച്ചിലാറ്റിൽ കയാക്ക് ബോട്ട് റാലി സംഘടിപ്പിച്ചു.
മീനച്ചിലാറ്റിലെ അറുപുഴയിൽ ജില്ലാ കലക്ടർ തേജൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു.
“ജനാധിപത്യത്തിന്റെ കരുത്ത് – നിങ്ങളുടെ വോട്ട്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് 100% പോളിംഗ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പൊതുപ്രവർത്തകരും ജനങ്ങളും വോട്ട് പ്രചാരണത്തിൽ സജീവമായി പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ പ്രമുഖ സന്നദ്ധ രക്ഷാപ്രവർത്തക സംഘങ്ങളായ ടീം നന്മക്കൂട്ടം, ടീം റെസ്ക്യൂ ഫോഴ്സ്, ടീം എമർജൻസി കേരള എന്നിവർ റാലിയിൽ പങ്കെടുത്തു.
അറുപുഴ തൂക്കുപാലത്തിൽ നടത്തിയ സിപ് ലൈൻ റോപ്പ് റെസ്ക്യൂ പ്രദർശനം ശ്രദ്ധേയമായി.
താഴത്തങ്ങാടി കുളപ്പുരക്കടവിൽ (വള്ളംകളി ഫിനിഷിംഗ് പോയിന്റ്) നിന്നാരംഭിച്ച കയാക്ക് റാലി താഴത്തങ്ങാടി പാലത്തിനടിയിലൂടെ അറുപുഴ തൂക്കുപാലത്തിൽ സമാപിച്ചു.
ഇലക്ഷൻ കമ്മീഷന്റെ കേന്ദ്ര നിരീക്ഷകരും ജില്ലാ കലക്ടറോടൊപ്പം കയാക്ക് ബോട്ടിൽ റാലിയിൽ പങ്കെടുത്തു.
ജില്ലാ നോഡൽ ഓഫീസർ പി.എ അമാനത്ത്, അബ്ദുൽ കലാം ആസാദ് (റെസ്ക്യൂ ട്രെയിനർ & പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ പങ്കെടുത്തു.
നൂറുദ്ധീൻ തോട്ടയ്ക്കാട്, സുനിൽ എബ്രഹാം (വെസ്റ്റ് ക്ലബ്), പി.എ ഡേവിസ്,അഫ്താബ് അഹ്മദ്,ഫൈസൽ പുളിന്താഴെ, നിസാം വി.കെ , രാജേഷ് കുമാർ, വിവേക്, നാഫി, ഷിനാബ്,വാസിൽ, വക്കാസ് എന്നിവരോടൊപ്പം ഫയർ ഫോഴ്സ്,
പോലീസ് സേന, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാരാലീഗൽ വോളന്റിയേഴ്സ്, ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി ടീം ലീഡേഴ്സ്, ഒഐജി കയാക്ക് ടീം, യുവ ദർശന ബോട്ട് ക്ലബ്, പുഴയോരം ഫെസ്റ്റ് കമ്മിറ്റി, വോയിസ് ഓഫ് കുമ്മനം, മിസ്ബാഹ് വെൽഫെയർ സെന്റർ, എന്റെ ഗ്രാമം കുമ്മനം, എന്റെ കുമ്മനം കൂട്ടായ്മ തുടങ്ങിയവരും പങ്കാളികളായി.
പരിപാടിയുടെ ഭാഗമായി മീനച്ചിലാറ്റിൽ വാട്ടർ സ്പോർട്സ്, കയാക്ക് ബോട്ടിംഗ്, ടീം നന്മക്കൂട്ടം ഈരാറ്റുപേട്ട റോപ്പ് സിപ്പ് ലൈൻ റെസ്ക്യൂ പ്രദർശനങ്ങൾ തൂക്കുപാലത്തിൽ സംഘടിപ്പിച്ചു.
ജെആർ സ്വിമ്മിങ് അക്കാഡമിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി കയാക്ക് ബോട്ടിലും റെസ്ക്യൂ ബോട്ടിലും ചെറുവള്ളങ്ങളിലും ബോട്ടിംഗ് ഒരുക്കിയിരുന്നു.



