ശബരിമലയിലെ സ്വർണ്ണ വാതില്‍ പാളി കോട്ടയത്തും എത്തിച്ചു: എത്തിച്ചത് കോട്ടയം പള്ളിക്കത്തോട് ഇളംപള്ളി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തില്‍: ചടങ്ങില്‍ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറും ദേവസ്വം ഭാരവാഹികളും ഉണ്ടായിരുന്നു എന്ന് ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട്

Spread the love

കോട്ടയം: ശബരിമലയിലെ സ്വർണ്ണ വാതില്‍ പാളി കോട്ടയത്തും എത്തിച്ചു, എത്തിച്ചത് കോട്ടയം പള്ളിക്കത്തോട് ഇളംപള്ളി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തില്‍.ചടങ്ങില്‍ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറും ദേവസ്വം ഭാരവാഹികളും ഉണ്ടായിരുന്നു എന്ന് ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
നടൻ ജയറാം ഇപ്പോള്‍ ക്ഷേത്രത്തെ കുറിച്ച്‌ പരാമർശിച്ചിരുന്നു. അതാണ് പ്രതികരിക്കുന്നതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.

video
play-sharp-fill

പതിനെട്ടാംപടി കയറി ചെല്ലുമ്ബോള്‍ കാണുന്ന രണ്ട് വലിയ മണി ക്ഷേത്രത്തില്‍ നിന്നും സമാന രീതിയില്‍ കൊണ്ടുപോയതാണ്. 2017 ല്‍ ആയിരുന്നു അത്. അന്നും ഉണ്ണികൃഷ്ൻ പോറ്റി ഉള്‍പ്പെടെ ഉള്ളവരായിരുന്നു സ്പോണ്‍സർമാർ.

പിന്നീട് 2019 മാർച്ചില്‍ ആണ് വാതില്‍ കൊണ്ടു വരുന്നത്. അന്ന് ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ വെച്ചാണ് നിർമാണം കഴിഞ്ഞു കൊണ്ടു വന്ന വാതിലിൻ്റെ സീലിംഗ് പൊളിക്കുന്നത്. പിന്നീട് മേല്‍ശാന്തി പൂജ നടത്തി. ഇതിനു ശേഷമാണ് നടൻ ജയറാം എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അമ്പലപ്പുഴ പേട്ട കെട്ട് സംഘത്തിൻ്റെ രഥത്തില്‍ എട്ടു പത്ത് ക്ഷേത്രത്തില്‍ പോയ ശേഷമാണ് ശബരിമലയില്‍ എത്തിച്ചത്. യാത്രക്കിടെ രഥത്തില്‍ നിന്നു വാതില്‍ പാളി താഴെയിറക്കിയിട്ടില്ല.

ദേവസ്വത്തിൻ്റെ അനുവാദം ഒക്കെ വാങ്ങി ഉദ്യോഗസ്ഥരുടെയും മുൻ എം.എല്‍.എ കൂടിയായ പത്മകുമാറിൻ്റെ സാന്നിധ്യത്തില്‍ ആയിരുന്നു സീല്‍ പൊളിച്ചത്.

ഞങ്ങളുടെ നാട്ടില്‍ നിന്നും ആരോടും ഒരു രൂപ പോലും ഇതിനായി പണപ്പിരിവ് നടത്തിയിട്ടില്ല. ഉണ്ണിക്കൃഷ്ണൻ പോറ്റി ഉള്‍പ്പെടെ അഞ്ചു പേരാണ് സ്പോണ്‍സർമാർ എന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്.

ഇതില്‍ ഒരാള്‍ ക്ഷേത്രത്തിൻ്റെ സമീപത്തു താമസം ഉണ്ടായിരുന്നതും മരണപ്പെട്ടു പോയതുമാണ്. ഇദ്ദേഹത്തിൻ്റെ ഇടപെടലിനെ തുടർന്നാണ് ഇവ ക്ഷേത്രത്തില്‍ പൂജയ്ക്കായ് എത്തിച്ചത്. യഥാർഥ വിവരങ്ങള്‍ വെളിയില്‍ വരട്ടെയെന്നും ക്ഷേത്രം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പറഞ്ഞു.