മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഗവൺമെൻ്റ് വിഎച്ച്എസ് സ്കൂൾ വിദ്യാർത്ഥി

Spread the love

കോട്ടയം: മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം.
കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഗവൺമെൻ്റ് വി എച്ച് എസ് സ്കൂൾ പരിസരത്ത് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം.സ്കൂൾ പരിസരത്തെ മാവിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം മാങ്ങാ പറിക്കുന്നതിനിടെ 11 കെ.വി ലൈനിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റത്.

video
play-sharp-fill

കൂരോപ്പടയിലെ താമസിക്കുന്ന ബീഹാർ സ്വദേശി വഷിഷ്ഠ ഷാ യുടെ മകൻ ഉമേഷ് കുമാർ (14) ആണ് മരിച്ചത്.
ഷോക്കേറ്റ ഉടനെ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

ഉമേഷിൻ്റെ പിതാവ് വർഷങ്ങളായി കൂരോപ്പട ചെന്നാമറ്റത്തുള്ള വീടിൻ്റെ കാര്യസ്ഥനായി ജോലി ചെയ്തു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group