ജോസഫ് വാഴയ്ക്കന്റെ പേര് വെട്ടിയത് ഡൽഹിയിൽ നിന്ന്: അതാരാണന്ന് വാഴയ്ക്കനറിയാം: കോട്ടയത്തെ സ്ഥാനാർത്ഥി മാറ്റം വരും ദിവസങ്ങളിൽ വലിയ ചർച്ചയാകും

Spread the love

കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നപ്പോള്‍ കോട്ടയം ജില്ലയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍.
ഐ ഗ്രൂപ്പിലെ കരുത്തനും രമേശ് ചെന്നിത്തലയുടെ വിശ്വസ്തനുമായ ജോസഫ് വാഴയ്ക്കനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും അവസാന നിമിഷം പട്ടികയില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായിക പരിഗണനകളും ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ അട്ടിമറിക്കപ്പെട്ടതോടെയാണ് ഈ നാടകീയ നീക്കങ്ങള്‍ ഉണ്ടായത്.

video
play-sharp-fill

കഴിഞ്ഞ തവണ കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ച ജോസഫ് വാഴയ്ക്കന് ഇത്തവണ പീരുമേടിനോടായിരുന്നു താല്പര്യം. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഏറ്റുമാനൂരിലേക്ക് മാറാന്‍ അദ്ദേഹം തയ്യാറായിരുന്നു. രമേശ് ചെന്നിത്തലയുടെ ശക്തമായ പിന്തുണയും വാഴയ്ക്കന് ഉണ്ടായിരുന്നു. ഏറ്റുമാനൂരില്‍ വാഴയ്ക്കന്റെ പേര് മാത്രമാണ് സ്‌ക്രീനിംഗ് കമ്മിറ്റി നല്‍കിയിരുന്നത്. എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ തര്‍ക്കം വാഴയ്ക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് തിരിച്ചടിയായി. ഈഴവ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നാട്ടകം സുരേഷിനെ ഏറ്റുമാനൂരിലേക്ക് മാറ്റിയതോടെ വാഴയ്ക്കന് പട്ടികയില്‍ നിന്നും പുറത്തേക്കുള്ള വഴി തെളിഞ്ഞു.

കാഞ്ഞിരപ്പള്ളിയില്‍ ആദ്യം നാട്ടകം സുരേഷിനെയായിരുന്നു കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. ഇടതുപക്ഷത്തിനായി എന്‍. ജയരാജനും ബിജെപിക്കായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും (ക്രൈസ്തവ മുഖം) എത്തിയതോടെ അവിടെ ഒരു ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ധാരണ. എന്നാല്‍ പട്ടിക ഡല്‍ഹിയിലെത്തിയപ്പോള്‍ ആന്റോ ആന്റണി എംപി ബിഷപ്പിന്റെ നിര്‍ദ്ദേശമെന്ന നിലയില്‍ ജിജി അഞ്ചാനിക്ക് വേണ്ടി വാദിച്ചു. ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്ന വാദം രാഹുല്‍ ഗാന്ധി പരിശോധിച്ചെങ്കിലും ജിജി അഞ്ചാനിക്ക് വിജയസാധ്യതയില്ലെന്ന് ഐപാക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ പ്രൊഫ. റോണി കെ. ബേബിക്ക് കാഞ്ഞിരപ്പള്ളിയില്‍ നറുക്കുവീണു.
കെ.എസ്.യു പ്രസിഡന്റ് എന്ന നിലയില്‍ അലോഷ്യസ് സേവ്യറിന് പൂഞ്ഞാര്‍ സീറ്റ് ഏകദേശം ഉറപ്പിച്ചിരുന്നതാണ്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നയം അലോഷ്യസിന് തുണയാകുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ജില്ലയിലെ സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ എം.ജെ (സജി ജോസഫ്) സ്ഥാനാര്‍ത്ഥിയായി.

ഇതോടെ തീര്‍ച്ചയായും മത്സരിക്കുമെന്ന് കരുതിയ അലോഷ്യസും വാഴയ്ക്കനും പട്ടികയ്ക്ക് പുറത്തായി.
സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അലോഷ്യസ് സേവ്യര്‍ കെ.എസ്.യു പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകളെത്തി. എന്നാല്‍ അത് അലോഷ്യസ് നിഷേധിച്ചു. സീറ്റ് കിട്ടാത്തിലെ അതൃപ്തി ഹൈക്കമാണ്ടിനെ അറിയിക്കുകയും ചെയ്തു. .ജോസഫ് വാഴക്കനും നിരാശനാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവെന്ന പരിഗണന ആരും തന്നില്ലെന്ന പരിഭവം ജോസഫ് വാഴക്കനുണ്ട്. കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഈ സ്ഥാനാര്‍ത്ഥി മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന് അതൃപ്തി ശക്തമാണ്. എങ്കിലും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരില്ല. സ്റ്റീറ്റുറപ്പിച്ച്‌ പോസ്റ്ററും ഫ്‌ലക്‌സും അടിക്കാനായി ലക്ഷങ്ങള്‍ ചെലവഴിച്ച ശേഷം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയത് ജോസഫ് വാഴക്കനെ വേദനിപ്പിച്ചിട്ടുണ്ട്.