
സ്വന്തം ലേഖകൻ
കോട്ടയം: ആഗസ്റ്റ് 26 ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി ബാലഗോകുലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോട്ടയം നഗരത്തിൽ തളിയക്കോട്ട അമ്പലക്കടവ് മുട്ടമ്പലം ,വേളൂർ, പറപ്പാടം, കോടിമത ,തിരുനക്കര തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നിന്ന് അരംഭിക്കുന്ന ശോഭായാത്ര സെൻട്രൽ ജംഗ്ഷനിൽ സംഗമിക്കും. സംഗമം പ്രശസ്ത സിനിമാആർട്ടിസ്റ്റ് കോട്ടയം രമേശ് ഉദ്ഘാടനം ചെയ്യും’
സ്വാഗതസംഘം അധ്യക്ഷൻ ഡോ ടി.കെ. ജയകുമാർ അധ്യക്ഷത വഹിക്കും.ശ്രീകൃഷ്ണജയന്തി സന്ദേശം ബാലഗോകുലം സംസ്ഥാന നിർവാഹകസമിതിഅംഗം വി.എസ്.മധുസുദനൻ നൽകും . മഹാശോഭായാത്ര തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ സമാപിക്കുo ,
ജില്ലാ സെക്രട്ടറി മനുകൃഷ്ണ നഗർ ആഘോഷ പ്രാഖ് സുമേഷ് ശർമ്മ,എന്നിവർ നേത്യസം നൽകും കുമരകം പഞ്ചായത്തിൽ നടക്കുന്ന ശോഭായാത്രക്ക് ജില്ലാ ദഗിനി പ്രമുഖ രശ്മി സുരേഷ്, രമ സി. നാരായണൻ എന്നിവർ നേതൃത്യം നൽകും .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരിയിൽ നടക്കുന്ന സംഗമത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത ബാദിക് പ്രമുഖ് പി ആർ സജീവ് സന്ദേശം നൽകും . രതിഷ്, എസ് അമ്പരിഷ് എന്നിവർ നേതൃത്വം നൽകും പള്ളിക്കത്തോട്ടിൽ നടക്കുന്ന രോഭായാത്രയിൽ മേഖല രക്ഷാധികാരി സി എൻ പുരുഷോത്തമൻ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകും
പാമ്പാടിയിൽ നടക്കുന്ന മഹാശോഭായാത്രയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി രിജിത് സന്ദേശം നൽകും . മണർകാട് ദേവി ക്ഷേത്രത്തിൽ നടക്കുന്ന ശോദയാത്ര സംഘം താലൂക്ക് സഹകാര്യദർശി പാർവതി മുരളി ഉദ്ഘാടനം ചെയ്യും .
ജില്ലാ പ്രസിഡൻ്റ് പ്രതിഷ് മോഹൻ സന്ദേശം നൽകും . പനച്ചിക്കാട് പഞ്ചായത്ത് സംഗമത്തിൽ കോട്ടയം ജില്ലാ സഹകാര്യാദർശി എസ് ശ്രീജിത്ത് സന്ദേശം നൽകും . പുതുപ്പള്ളിയിൽ ‘താലൂക്ക് ഉപാധ്യക്ഷൻ ദിലീപ് പയ്യപ്പാടി മുഖപ്രഭാഷണം നടത്തും. കറുകച്ചാലിൽ ശോഭായാത്ര സംഗമത്തിന് വിഭാഗ് വിദ്യർത്ഥി പ്രമുഖ് ദീപക് നേതൃത്ത്വം നൽകും
വൈക്കം, തലയോലാമ്പ്, എറ്റുമാനൂർകടുത്തുരുത്തി, പെരുവ, കുറവിലങ്ങാട്, കിടങ്ങൂർ എന്നിവിടങ്ങളിൽ ബാലഗോകുലം ജില്ലാ കാര്യകർത്താക്കളായ ബിനോയിലാൽ, സനൽകുമാർ എം ആർ അജിത്ത്കുമാർ , എൻ. കെ സജികുമാർ ശ്രീനിവാസം ഗീതാമോഹൻ എന്നിവർപതാക ഉയർത്തും ആഘോഷങ്ങളുടെ ഭാഗമായി 5 സ്ഥലങ്ങളിൽ സാംസ്കാരികസമ്മേളനങ്ങൾ, 101 സ്ഥലങ്ങള1ൽ ഗോപൂജ, വൃക്ഷപൂജയും, വിവിധ സ്ഥലങ്ങളിൽ നദീപുജയും നടക്കും കുട്ടികളുടെ കലാമത്സരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടക്കും..
ഏറ്റുമാനൂർ നഗരത്തിൽ സംഗമം ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം പി.സി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും വൈക്കം നഗരത്തിൽ നടക്കുന്ന ശോഭായാത്ര സംഗമം ദക്ഷിണ കേരളം അദ്ധ്യക്ഷൻ ഡോ എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും വി.എച്ച്.പി ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ നേതൃത്യം നൽകും . കിടങ്ങൂരിൽ നടക്കുന്ന മഹാ ശോഭായാത്ര കെ കണ്ണൻ രാജേഷ് കുമ്മണ്ണൂർ, എന്നിവർ നേതൃത്വം നൽകും രാമപുത്തു നടക്കുന്ന മഹാശോദയാത്രകൾക്ക് ഗീതബിജു ശ്രീവിദ്യ രാജേഷ് എന്നിവർ തൃത്വം നൽകും .
പാലായിൽ നടക്കുന്ന മഹാശോഭായാത്രയിൽ ജില്ലാ ഉപാധ്യക്ഷൻ ബിജു കൊല്ലപ്പള്ളി സന്ദേശം നൽകും, ഭരണങ്ങാനത്ത് ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം പി.എൻ.സുരേന്ദ്രൻ സന്ദേശം നൽകും പൂഞ്ഞാറിൽ നടക്കുന്ന ശോഭായാത്രകൾക്ക് ജില്ലാ ഖജാൻജി മഹേഷ് കുമാർ നേതൃത്വം നൽകും. പൊൻകുന്നം നഗരത്തിൽ ജില്ലാ പ്രസിഡൻ്റ് കെ.എസ്.ശശിധരൻ ജോയിന്റ് സെക്രട്ടറി അരുൺ ജിത്ത്, സുരേഷ്കുമാർ എന്നിവർ നേതൃത്യം നൽകും എരുമേലിയിൽ നടക്കുന്ന ശോഭയാത്രകൾക്ക് രാജേഷ് , ശ്രീകല പ്രമോദ് എന്നിവർ നേതൃത്വം നൽകും .
ഉറിയടി, നിശ്ചലദൃശ്യം. മയക്കുമരുന്ന് ലഹരിക്കെതിരെ സമൂഹ പ്രതിജ്ഞ എന്നിവ നടക്കും
വാർത്താസമ്മേളനത്തിൽ സംസ്ഥാന അവക്ഷൻ ഡോ എൻ ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം പി. സി. ഗിരീഷ്കുമാർ, പി എൻ സുരേന്ദ്രൻ സ്വാഗതസംഘം ജനറൽ സെക്രട്ടറി വിനയകുമാർ, ജില്ലാ അധ്യക്ഷൻ എം ബി ജയൻ, ജില്ലാകാര്യാദർശി ബി. അജിത്കുമാർ, ജില്ലാ ഖാലസമിതി അധ്യക്ഷൻ കൃഷ്ണഗോവിന്ദ് മറിയപ്പള്ളി, കാര്യദർശി ശ്രീനന്ദ എസ് വാക്കപ്പുലം എന്നിവർ പങ്കെടുത്തു