തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൽ കോട്ടയത്ത് 40കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി; 22 കോട്പ കേസുകളിലായി 4400/-രൂപ പിഴ ഈടാക്കി;കോട്ടയം കീഴ്കുന്ന് കരയിൽ ലോഡ്ജിൽ നിന്ന് 1.245കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കോട്ടയം റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ കീഴ്കുന്ന് കരയിൽ ശ്രീ ലോഡ്ജിൽ നിന്ന്

video
play-sharp-fill

1.245കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. എംഡി താമ്നേ (21/2026) ആണ് പിടിയിലായത്.ഇയാളിൽ നിന്ന് 133000/- രൂപ തൊണ്ടി പണവും കണ്ടെടുത്തു.ഇയാൾക്കെതിരെ ഒരു എൻ. ഡി. പി എസ് പ്രകാരം കേസെടുത്തു.

ഇൻസ്പെക്ടർ അഖിൽ. എ,എഇഐ(ജി)സന്തോഷ് കുമാർ, പിഒ സാജു പി.എസ്, എഇഐ(ജി) അനിൽകുമാർ, സി ഇ ഓ മാരായ സുമേഷ്. ഡി,രാഹുൽ മനോഹർ, രാഹുൽ പി ആർ, ഡബ്ല്യൂസിഇഒ വീണ എന്നിവർ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതെ സമയം കോട്ടയം റേഞ്ച് പാർട്ടി റബ്ബർ ബോർഡ് കീഴ് കുന്ന് ഭാഗങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ 40കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. 22 കോട്പ കേസുകളിലായി 4400/-രൂപ പിഴ ഈടാക്കിയിട്ടുള്ളതാണ്.