കോട്ടയം സോഷ്യല്‍ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു: ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിർവഹിച്ചു.

Spread the love

കോട്ടയം: കോട്ടയം സോഷ്യല്‍ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു.

തെള്ളകം ചൈതന്യയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിർവഹിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്‌സണ്‍ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.

ഏറ്റുമാനൂർ മുനിസിപ്പല്‍ ചെയർപേഴ്‌സണ്‍ ലൗലി ജോർജ്ജ്, കോട്ടയം സോഷ്യല്‍ സർവ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.സുനില്‍ പെരുമാനൂർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോഗ്രാം ഓഫീസർ സിജോ തോമസ് എന്നിവർ പങ്കെടുത്തു. കാർഷിക സെമിനാറിന് ഡോ.എൻ.കെ. ശശിധരൻ നേതൃത്വം നല്‍കി.