കോട്ടയത്ത് ലീഗിന്റെ സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കാനൊരുങ്ങുന്നു: കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് സീറ്റ് പ്രശ്നം: ലീഗ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തി.

Spread the love

കോട്ടയം: കോട്ടയത്ത് മുസ്‍ലിം ലീഗ് സീറ്റുകളില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തി.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും ചങ്ങനാശ്ശേരി നഗരസഭയിലും പാർട്ടിയുടെ സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള നീക്കമാണ് അതൃപ്തിക്ക് കാരണം. ജില്ലാ പഞ്ചായത്ത് സീറ്റിനായും ലീഗ് സമ്മർദം ശക്തമാക്കി. നാളെ യുഡിഎഫ് വീണ്ടും ഉഭയകക്ഷി ചർച്ച നടത്തും.

video
play-sharp-fill

കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ജയിച്ച വാർഡ് ഉള്‍പ്പെടെ രണ്ടു വാർഡുകള്‍. ചങ്ങനാശ്ശേരിയില്‍ ലീഗിൻ്റെ ഏക കൗണ്‍സിലർ വിജയിച്ച 28 ആം വാർഡ്. ഇവിടെ എല്ലാം കോണ്‍ഗ്രസ് സ്ഥാനാർഥികളെ മത്സരിക്കാൻ ഒരുങ്ങുന്നതാണ് ലീഗിൻ്റെ അതൃപ്തിക്ക് കാരണം.ജില്ലാ പഞ്ചായത്തില്‍ മുണ്ടക്കയം , എരുമേലി ഡിവിഷനുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണമെന്നും ലീഗ് ആവശ്യപ്പെടുന്നു.

ഇക്കുറി ജില്ലാ പഞ്ചായത്ത് സീറ്റ് നല്‍കുമെന്നു കഴിഞ്ഞ തവണ യുഡിഎഫ് ഉറപ്പ് നല്‍കിയിരുന്നതായാണ് ലീഗിൻ്റെ അവകാശവാദം. പായിപ്പാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തു പോയ പല വാർഡുകളും ലീഗ് സ്ഥാനാർഥികളെങ്കില്‍ ജയ സാധ്യതയുണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു. കോട്ടയം നഗരസഭയില്‍ രണ്ടു സീറ്റില്‍ ലീഗിന് ഉറപ്പ് ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം , ഏറ്റുമാനൂർ നഗരസഭകളിലും പ്രാതിനിധ്യം വേണമെന്നും ലീഗ് യുഡിഎഫിനെ അറിയിച്ചു. എന്നാല്‍ വിവാദങ്ങളില്‍ പരസ്യ പ്രതികരണം വേണ്ടന്നാണ് ലീഗ് – കോണ്‍ഗ്രസ് നേതാങ്ങളുടെ നിലപാട് .

അതേസമയം ലീഗിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അർഹമായ പരിഗണന നല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഈരാറ്റുപേട്ട നഗരസഭയില്‍ ലീഗ് 17 സീറ്റുകളില്‍ മത്സരിക്കുമ്ബോള്‍ കോണ്‍ഗ്രസ് 9 സീറ്റുകളില്‍ മാത്രമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.