മീനച്ചൂടിൽ ആവേശമായി ഷാഫി പറമ്പിലിന്റെ റോഡ് ഷോ; റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരും അണിനിരന്നത്തോടെ ജനസാഗരമായി ഈരാറ്റുപേട്ട

Spread the love

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ഷാഫി പറമ്പിൽ എം.പി നയിച്ച റോഡ് ഷോ.

video
play-sharp-fill

ഈരാറ്റുപേട്ടയിൽ വൻ ജനസാഗരമായി മാറി. കത്തുന്ന വേനൽച്ചൂടിനെ പോലും വകവെക്കാതെ ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാക്കളെ വരവേറ്റത്.

ചേന്നാട് കവലയിൽനിന്ന് ആരംഭിച്ച റോഡ് ഷോ കടന്നു പോയ വഴികളിലെല്ലാം യു.ഡി.എഫ് പ്രവർത്തകരുടെ ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങൾ അലയടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുറന്ന വാഹനത്തിൽ സ്ഥാനാർഥിക്കൊപ്പം എത്തിയ ഷാഫി പറമ്പിലിനെ ത്രിവർണ്ണ മാലകൾ അണിയിച്ചും, പൂച്ചെണ്ടുകൾ നൽകിയുമാണ് പ്രവർത്തകർ സ്വീകരിച്ചത്. പൂഞ്ഞാറിന്റെ വികസനത്തിനും മതേതര നിലപാടുകൾക്കും യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

മുട്ടം ജംഗ്ഷനിൽ സമാപിച്ച റോഡ് ഷോയിൽ സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെയും സംസാരിച്ചു. പ്രാദേശിക നേതാക്കളും വിവിധ പോഷക സംഘടന ഭാരവാഹികളും റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.