
കോട്ടയം: ടി20 ലോകകപ്പിൽ സഞ്ജു സാംസണും ടീമും കപ്പടിച്ചപ്പോൾ കോളടിച്ചത് കോട്ടയത്തെ
ഫെയ ഗാർമെന്‍റ്സ്, ജെആർഎൻ ക്ലോത്തിംഗ് എന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആണ്.
ഇന്ത്യയുടെ കിരീടനേട്ടം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പം ആഘോഷമാക്കി കോട്ടയം പാമ്പാടിയിലെ ഫെയ ഗാർമെന്‍റ്സ്, ജെആർഎൻ ക്ലോത്തിംഗ് ഉടമ. തന്‍റെ 82 ജീവനക്കാർക്കായി ആകെ 1.64 ലക്ഷം രൂപ ബോണസായി വിതരണം ചെയ്തത്.
സൂപ്പർ -8ൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു പുറത്താകാതെ 97 റൺസ് നേടി ടീമിന്‍റെ വിജയശിൽപിയായപ്പോൾ 82 ജീവനക്കാർക്ക് 500 രൂപ വീതം ബോണസായി നല്‍കുമെന്ന് നിതിൻ ബാബു പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെമിയില്‍ ഇംഗ്ലണ്ടിനെതിരെ സഞ്ജു 89 റൺസ് അടിച്ചപ്പോൾ ബോണസ് 1,000 രൂപയായി ഉയർത്തി. ഫൈനലില്‍ ന്യൂസിലൻഡിനെതിരെയും സഞ്ജു മിന്നും പ്രകടനം നടത്തിയതോടെ ഓരോ ജീവനക്കാരനും 2,000 രൂപ വീതം ബോണസ് നൽകി. ആകെ 1.64 ലക്ഷം രൂപയാണ് നിതിന്‍ ബാബു ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയത്.
ഈ ആഘോഷങ്ങൾക്ക് പിന്നിൽ നിതിന്‍റെ പാതിവഴിയിൽ മുറിഞ്ഞുപോയ ഒരു ക്രിക്കറ്റ് സ്വപ്നമുണ്ട്. പ്ലസ് ടു കാലത്ത് കോട്ടയം ക്രിക്കറ്റ് ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങാൻ പണമില്ലാത്തതിനാൽ നിതിന് ആ അവസരം വേണ്ടെന്നു വെക്കേണ്ടി വന്നു. പിന്നീട് ബംഗളൂരുവിൽ ജോലി ചെയ്യുന്ന സമയത്തും ക്രിക്കറ്റ് അക്കാദമിയിലെ ഫീസ് താങ്ങാൻ കഴിയാത്തതിനാൽ കളി ഉപേക്ഷിക്കേണ്ടി വന്നു.



