
കോട്ടയം: കോട്ടയത്തെ കൈവിടാതെ സംസ്ഥാന ബജറ്റ്.
അന്തർദ്ദേശീയ തലത്തിൽ വിനോദ സഞ്ചാരികളുടെ ഇഷ്ട ഭൂമിയായ കുമരകത്ത് ഹെലിപ്പാട് നിർമ്മാണത്തിന് പദ്ധതി.
ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിലാണ് കുമരകത്തിൻ്റെ ടൂറിസം സാധ്യതകളെ മുൻനിർത്തി ഹെലിപ്പാട് നിർമ്മാണത്തിന് 5 കോടി രൂപ അനുവദിച്ചത്. കോട്ടയം വഴി കടന്നു പോകുന്ന എം സി റോഡിന് കിഫ്ബി സഹായത്തോടെ നവീകരണ
പ്രവർത്തനങ്ങൾക്ക് 5217 കോടി രൂപയും, കോട്ടയം – പത്തനംതിട്ട ജില്ലകളിലെ തീർത്ഥാടന റോഡ് വികസനത്തിന് 15 കോടിയും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ 2 പദ്ധതികൾക്കായി 17.5 കോടി രൂപയും അനുവദിച്ചു

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് പദ്ധതികൾ
കോട്ടയം ആസ്ഥാനമായി പ്രവർത്തനമാരംഭിക്കുന്ന, സഹകരണ മേഖലയിലെ ആധുനിക റൈസ് മിൽ പദ്ധതിയായ കാപ്‌കോസിന് 10 കോടി രൂപ
* കെ ആർ നാരായണൺ ഇൻസ്റ്റിറ്റ്യൂട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് 11.5 കോടി
* നാട്ടകം സിമൻ്റ്സിന് 4.8 കോടി
* കോട്ടയം ചെറിയ പള്ളി പൈതൃക സംരക്ഷണത്തിന് 2 കോടി
* വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ് ആധുനികവൽ രണത്തിന് 190 കോടി
* കോട്ടയം ടെക്സ്റ്റയിൽസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക



