video
play-sharp-fill
പുതുവർഷത്തിൽ കോട്ടയത്തു സംഗീതോത്സവം: കേരളസംഗീത നാടക അക്കാഡമിയും നാദോപാസന സംഗീത സഭയും ചേർന്ന് ജനുവരി 4-നാണ് സംഗീതോത്സവം: ബാലഭവൻ അങ്കണത്തിൽ വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കും..

പുതുവർഷത്തിൽ കോട്ടയത്തു സംഗീതോത്സവം: കേരളസംഗീത നാടക അക്കാഡമിയും നാദോപാസന സംഗീത സഭയും ചേർന്ന് ജനുവരി 4-നാണ് സംഗീതോത്സവം: ബാലഭവൻ അങ്കണത്തിൽ വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കും..

കോട്ടയം: പുതുവർഷത്തിൽ
കോട്ടയത്തു സംഗീതോത്സവം
കേരളസംഗീത നാടക അക്കാഡമിയും നാദോപാസന സംഗീത സഭയും ചേർന്ന് 04/01/2025 ശനിയാഴ്ച്ച 5 മണി മുതൽ കർണാടക സംഗീത സന്ധ്യ നടത്തപ്പെടുന്നു.

ബാലഭവൻ അങ്കണത്തിൽ വൈകിട്ട് അഞ്ചു മണിക്ക് ആണ് പരിപാടി പ്രസ്‌തുത പരിപാടിയോട് അനുബന്ധിച്ചു നടക്കുന്ന പൊതുചടങ്ങിൽ കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ. ജയരാജ്, സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രശസ്‌ത നാഗസ്വര കുലപതി

തിരുവിഴ ജയശങ്കർ സംഗീത നാടക അക്കാഡമി അംഗം ആനയടി പ്രസാദ്, കോട്ടയം കേന്ദ്ര കലാസമിതി പ്രസിഡന്റ് ഈ എൻ മുരളീധരൻ നായർ സഭാ സെക്രട്ടറി കോട്ടയം ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് 6 മണിമുതൽ ചെന്നൈ രത്നപ്രഭ നയിക്കുന്ന സംഗീത സദസ്സിൽ പാലക്കാട് സ്വാമിനാഥൻ മുളംകാടകം രാംജയ് ,കടനാട് അനന്ത കൃഷ്‌ണൻ എന്നിവർ പക്കമേളം ഒരുക്കും.

പത്രസമ്മേളനത്തിൽ അക്കാഡമി അംഗം ആനയടി പ്രസാദ് ,തിരുവിഴ ജയശങ്കർ , കോട്ടയം ഉണ്ണികൃഷ്‌ണൻ, രാജേഷ് പാമ്പാടി , ഇ.എൻ.മുരളിധരൻ നായർ എന്നിവർ പങ്കെടുത്തു