
കോട്ടയം: ഒന്നര മാസമായി കോട്ടയത്ത് ആർ ടി ഒ ഇല്ല. ഫയലുകൾ കുമിഞ്ഞുകൂടി. വാഹനങ്ങളുമായി ബന്ധപ്പെട്ട ഒരു കാര്യവും നടക്കുന്നില്ല.
കോട്ടയം ആടി ഒ ആയിരുന്ന അജിത് കുമാർ കൊല്ലത്തിന് സ്ഥലം മാറി പോയതോടെയാണ് കോട്ടയത്തിന് കഷ്ടകാലമായത്.
പകരം എറണാകുളം എൻഫോഴ്സ് മെന്റ് ആടിഒ മഹേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ഇദ്ദേഹം അവധിയിൽ പോയി. അടുത്ത ഫെബ്രുവരിയിൽ പെൻഷനാകേണ്ട മഹേഷ് നിലവിൽ നവംബർ വരെ അവധിയിലാണ്.
അവധി നീട്ടാനാണ് സാധ്യതയെന്നറിയുന്നു. കോട്ടയത്ത് ആർടി ഒ ഇല്ലാതായപ്പോൾ പകരം ഒരു വെഹിക്കിൾ ഇൻസ്പെക്ടർക്കായിരുന്നു ചാർജ് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ വൈക്കം സ്വദേശിയുടെ വാഹനം വിൽപ്പന നടത്തിയതിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ അവർ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചു. കലക്ടർ ഇടപെട്ട് പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ വൈക്കം സ്വദേശിക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി.
തുടർന്ന് പത്തനംതിട്ട ആർടി ഒ
ശ്യാമിന് കോട്ടയത്തിന്റെ ചുമതല നൽകി. ശ്യാം ആഴ്ചയിൽ 3 ദിവസം വരുമെങ്കിലും കോട്ടയം പോലുള്ള ഓഫിസിൽ നൂറുകണക്കിന്ഫയലുകളാണ് തീർപ്പുകൽപ്പിക്കാനായി കെട്ടി കിടക്കുന്നത്. രണ്ടു ജില്ലയിലെ ജോലികൾ ഒരാളെ കൊണ്ട് സാധ്യമല്ല.
പെർമിറ്റ് പുതുക്കൽ, വാഹനങ്ങളുടെ വിൽപ്പന അടക്കം നിരവധി ആവശ്യങ്ങൾ നടക്കാത്തതിനാൽ വാഹന ഉടമകൾ പ്രതിസന്ധിയിലാണ്. സ്വകാര്യ ബസ് ഉടമകൾ ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല.