ഒരു ആ​ര്‍ടി​ഒയെ തരൂ…; ഒ​മ്പ​തു മാ​സ​മാ​യി കോ​ട്ട​യം റീ​ജ​ണ​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫീ​സി​ല്‍ ആ​ര്‍ടി​ഒ ഇ​ല്ല;ദുരിതത്തിലായി ജനം;വാ​ഹ​ന ര​ജി​സ​ട്രേ​ഷ​ന്‍, ഫി​റ്റ്ന​സ് ഉ​ള്‍പ്പെ​ടെ നടത്താൻ കഴിയുന്നില്ല

Spread the love

കോ​ട്ട​യം:കോ​ട്ട​യം റീ​ജ​ണ​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫീ​സി​ല്‍ ആ​ര്‍ടി​ഒ ഇല്ലാതായിട്ട് 9 മാസം.ഇ​തോ​ടെ ഓ​ഫീ​സി​നു കീ​ഴി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി എ​ത്തു​ന്ന വാ​ഹ​ന ഉ​ട​മ​ക​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം മേ​യ് 31നാ​ണ് ആ​ര്‍ടി​ഒ അ​ജി​ത് കു​മാ​ര്‍ കൊ​ല്ല​ത്തേ​ക്ക് സ്ഥ​ലം മാ​റിപ്പോ​യ​ത് തു​ട​ര്‍ന്നി​ങ്ങോ​ട്ട് ഒ​മ്പ​തു മാ​സ​മാ​യി ഓ​ഫീ​സ് നാ​ഥ​നി​ല്ലാ ക​ള​രി​യാ​ണ്.

video
play-sharp-fill

പ​ത്ത​നം​തി​ട്ട ആ​ര്‍ടി​ഒ​യ്ക്ക് ചു​മ​ത​ല​യു​ണ്ടെ​ങ്കി​ലും‍ ഇ​ദ്ദേ​ഹം ഇ​ട​യ്ക്ക് ഓ​ഫീ​സി​ലെ​ത്തി അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ച്ചു പോ​രു​ക മാ​ത്രമാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തി​നു ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​യു​മാ​യി​രു​ന്നു.

ആ​ര്‍ടി​ഒ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക് ര​ജി​സ​ട്രേ​ഷ​ന്‍, ഫി​റ്റ്ന​സ് ഉ​ള്‍പ്പെ​ടെ പ​ല കാ​ര്യ​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ല. ജോ​യി​ന്‍റ് ആ​ര്‍ടി​ഒ​യ​ക്ക് സാ​ങ്കേ​തി​ക യോ​ഗ്യ​ത ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​ന്ന​തി​നു പോ​ലും പ്ര​യാ​സ​മാ​ണ്. ഒ​രു വ​ര്‍ഷ​മാ​യി ആ​ര്‍ടി​എ ബോ​ര്‍ഡ് ചേ​രാ​ത്ത​തു മൂ​ലം ബ​സു​ട​മ​ക​ള്‍ക്ക് പ​ല വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ത്ത​തു മൂ​ലം തൊ​ഴി​ലാ​ളി​ക​ള്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണ്. ജി​ല്ലാ വി​ക​സ​ന സ​മി​തി​യി​ലും താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലും എം​പി​മാ​ര്‍, എം​എ​ല്‍എ​മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രോ​ടും ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല.