പാലാ മുരിക്കുപുഴയിലെ സ്വകാര്യ ക്ലിനിക്കിലെത്തിയ 23 കാരിയോട് ലൈംഗികാതിക്രമം; വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തതായി പരാതി;റിട്ട ഡോക്ടർ പാലാ പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ പിടിയിൽ.
പാലാ സ്വദേശി ഡോ.പി.എന്‍. രാഘവൻ (70) ആണ് പാലാ പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ 23 കാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു.പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി.

പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാജ്മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ സിനോജ്, മിഥുൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group