പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസ്: പ്രതിക്ക് 74 വർഷം കഠിന തടവും ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

Spread the love

കോട്ടയം: പ്രായപൂർത്തിയാകാത്ത അതിജീവിതയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമണം നടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു.

video
play-sharp-fill

ടിവിപുരം വില്ലേജിലെ പള്ളിപ്പുറത്തുശ്ശേരി കരയിൽ കൈമുറിയിൽ വീട്ടിൽ തങ്കപ്പന്റെ മകൻ സുദർശനൻ (59) ന് 74 വർഷം കഠിന തടവും ജീവപര്യന്തവും 3,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജി റോഷ്നിഎച്ച് വിധിച്ചു.
പോക്സോ നിയമവും ഐപിസിയും എസ്.സി/എസ്.ടി നിയമങ്ങളും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023-ൽ വൈക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്. തലയോലപ്പറമ്പ് എസ്.എച്ച്.ഒ ബിജു കെ.ആർ പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് വൈക്കം എ.എസ്.പി നകുൽ ആർ ദേശ്മുഖ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 26 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.