കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ രണ്ടാം കവാടം നിര്‍മാണം പൂര്‍ത്തിയാക്കി നവംബറില്‍ കമ്മിഷന്‍ ചെയ്യുമെന്ന്‌ റെയില്‍വേ: എക്‌സ്പ്രസ്‌ മെമുവിന്‌ ഏറ്റുമാനൂരിലെ സ്‌റ്റോപ്പിന്റെ ആവശ്യകത പരിശോധിക്കാൻ നിർദേശം

Spread the love

കോട്ടയം: റെയില്‍വേ സ്‌റ്റേഷന്റെ രണ്ടാം കവാടം നിര്‍മാണം പൂര്‍ത്തിയാക്കി നവംബറില്‍ കമ്മിഷന്‍ ചെയ്യുമെന്ന്‌ റെയില്‍വേ.
റെയില്‍വേ ഡിവിഷന്‍ അവലോകന യോഗത്തില്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പിയുടെ ആവശ്യത്തിനു മറുപടിയായാണ്‌ റെയില്‍വേ അധികൃതര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കോട്ടയം സ്‌റ്റേഷനിലെ ആറ്‌ പ്ലാറ്റ്‌ ഫോമുകളിലും ഓപ്പറേറ്റിങ്‌ സൗകര്യം ഉറപ്പാക്കണം. 1 എ, 5 പ്ലാറ്റ്‌ ഫോമുകളില്‍ വെള്ളം നിറക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.റിസര്‍വേഷന്‍ കൗണ്ടറിലെ തിരക്ക്‌ കുറക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും കൂടുതല്‍ കൗണ്ടര്‍ ആരംഭിക്കുകയും വേണം.

എറണാകുളം- ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, കാരക്കല്‍ -എറണാകുളം, മഡ്‌ഗാവ്‌ – എറണാകുളം, പൂനൈ – എറണാകുളം, ലോക്‌മാന്യ തിലക്‌ – എറണാകുളം, എന്നീ എക്‌സ്പ്രസ്‌ ട്രയിനുകളും, പാലക്കാട്‌ – എറണാകുളം മെമ്മു എന്നീ ട്രെയിനുകള്‍ കോട്ടയത്തേക്ക്‌ നീട്ടണം.കുമാരനല്ലൂരില്‍ ജനങ്ങള്‍ക്ക്‌ സഞ്ചരിക്കുന്നതിനായി അടിപ്പാത അല്ലെങ്കില്‍ കാല്‍നട മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി റയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും റയില്‍വേ അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബര്‍ ബോര്‍ഡ്‌ റയില്‍വേ ഓവര്‍ ബ്രിഡ്‌ജില്‍ നിന്നും റയില്‍വേ സ്‌റ്റേഷനിലേക്കുള്ള മദര്‍ തെരേസാ റോഡ്‌ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്ന്‌ എം.പി. ആവശ്യപ്പെട്ടു.വൈക്കം റോഡ്‌ റയില്‍വേ സ്‌റ്റേഷന്‍ പുതിയ അമൃത്‌ ഭാരത്‌ സ്‌കീമില്‍ ഉള്‍പ്പെടുത്തണം. വഞ്ചിനാട്‌, വേണാട്‌, പരശുറാം എന്നീ ട്രയിനുകള്‍ക്ക്‌ സ്‌റ്റോപ്പ്‌ അനുവദിക്കുകയും റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യണം.

ഏറ്റുമാനൂര്‍ സ്‌റ്റേഷനില്‍ അമൃത്‌ ഭാരത്‌ പദ്ധതി പ്രകാരമുള്ള പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. വഞ്ചിനാട്‌, മലബാര്‍, ഐലന്റ്‌ എക്‌സ്പ്രസ്‌ എന്നീ ട്രെയിനുകള്‍ക്ക്‌ സ്‌റ്റോപ്പ്‌ അനുവദിക്കണം.അടിസ്‌ഥാന സൗകര്യങ്ങള്‍ ഉള്ള ചിങ്ങവനം, കുറുപ്പന്തറ, പിറവം റോഡ്‌, മുളന്തുരുത്തി സേ്‌റ്റഷനുകളില്‍ കൂടുതല്‍ ട്രയിനുകള്‍ക്ക്‌ സ്‌റ്റോപ്പ്‌ അനുവദിക്കണം.കോട്ടയം – കൊല്ലം വഴി വേളാങ്കണ്ണിക്ക്‌ പ്രതിദിനമാക്കി എല്ലാ സ്‌റ്റേഷനിലും സ്‌റ്റോപ്പ്‌ അനുവദിക്കണമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ആവശ്യപ്പെട്ടു.

നിവേദനം നല്‍കി
കോട്ടയം: തിരുവനന്തപുരം ഡിവിഷനിലെ റെയില്‍ യാത്രാക്ലേശം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക്‌ നിവേദനം നല്‍കി ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്‌. 16309/10 എക്‌സ്പ്രസ്‌ മെമുവിന്‌ ഏറ്റുമാനൂരിലെ സ്‌റ്റോപ്പിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഡിവിഷണല്‍ മാനേജരോട്‌ നിജസ്‌ഥിതി പരിശോധിക്കാനും സത്വര നടപടികള്‍ സ്വീകരിക്കാനും ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ്‌ നിര്‍ദേശം നല്‍കി.

ഡിവിഷണല്‍ ചീഫ്‌ ഓപ്പറേഷന്‍ മാനേജര്‍, ദക്ഷിണ റെയില്‍വേ ഉപദേശക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ്‌ എം.പി, ഡിവിഷണല്‍ കോമെഴ്‌സ്യല്‍ മാനേജര്‍, പബ്ലിക്‌ റിലേഷന്‍ ഓഫീസര്‍ എന്നിവര്‍ ഏറ്റുമാനൂരിലെ മെമുവിന്റെസേ്‌റ്റാപ്പിന്‌ അനുകൂല നിലപാട്‌ അറിയിച്ചു.