കോട്ടയത്ത് റാഗിംങ്: ചേട്ടാ എന്നു വിളിക്കാത്തതിന് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു: മൂക്കിന്റെ പാലത്തിന് പൊട്ടൽ: മർദനമേറ്റ വിദ്യാർത്ഥി ചികിത്സയിൽ.

Spread the love

കോട്ടയം:ചേട്ടാ എന്നു വിളിക്കാത്തതിന് റാഗിങ്.മർദ്ദനമേറ്റ പ്ലസ് വണ്‍ വിദ്യാർഥി ചികിത്സയില്‍ കോട്ടയം കളത്തിപ്പടി ഗരിദീപം ബദനി സ്കൂള്‍ വിദ്യാർത്ഥിയാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ വിദ്യാർത്ഥിയെയാണ് സീനിയർ കുട്ടികള്‍ മർദ്ദിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിദ്യാർത്ഥിയുടെ മൂക്കിന്‍റെ പാലത്തിന്

പൊട്ടല്‍ വിവരം മറച്ചുവെച്ചു ,ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്നിങ്ങനെ ഹോസ്റ്റല്‍ നടത്തിപ്പുകാർക്കെതിരെയും കുടുംബത്തിന്‍റെ ആരോപണം ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ആരോപണ വിധേയനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് മർദ്ദനവിവരം അറിഞ്ഞതെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.

സി ഡബ്ല്യു സി റിപ്പോർട്ട് കിട്ടിയാല്‍ കേസെടുക്കുമെന്ന് കോട്ടയം ഈസ്റ്റ്‌ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.