
കുമ്മനം : കുമ്മനം നാട്ടൊരുമ സംഘടിപ്പിക്കുന്ന കുമ്മനം പുഴയോരം ഫെസ്റ്റ് 2026 സെപ്റ്റംബർ/ ഒക്ടോബർ മാസത്തിൽ താഴത്തങ്ങാടി വള്ളം കളിയോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചു. ഫെസ്റ്റ് സംഘാടക സമിതി ചേർന്ന് ഫെസ്റ്റ് തീയതി തീരുമാനിക്കും.
പുഴയോരം ഫെസ്റ്റ് സംഘടക സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 8ന് പാഴൂർ ബിൽഡിംഗിൽ വെച്ച്
ഇഫ്താർ സംഗമം സംഘടിപ്പിക്കും.ഏപ്രിൽ,മെയ് മാസത്തിൽ തന്നെ ഫെസ്റ്റ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
നാടിൻ്റെ ആകർഷണീയതയെ ടൂറിസത്തിലേക്ക് എത്തിക്കുക വഴി പുതിയ തൊഴിൽ സംരഭങ്ങൾക്കും നിലവിലുള്ള വ്യാപരികൾക്ക് ഉണർവുണ്ടാകുന്ന തരത്തിലാകും ഫെസ്റ്റ് സംഘടിപ്പിക്കുക

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവാർപ്പ് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ റഹീമാ ബീവി, ഫെസ്റ്റ് കമ്മിറ്റി രക്ഷാധികാരി നൂറുദ്ദീൻ മേത്തർ,ഹാരിസ് ബാബു,എം എം അഷറഫ്, ലെത്തീഫ് പുത്തൻതുരുത്തേൽ , സഹീദ് മാനത്തുകാടൻ, ,സെമീർ തെക്കേതോപ്പിൽ,വി.എ മുഹമ്മദ് ബഷീർ , ജാബിർ ഖാൻ , അൻസർ ഷാ , അൻസർ, അൻസൽ പാഴൂർ , അബീഷ് , യു നവാസ് , ജലീൽ പുത്തൻപറമ്പിൽ,സെറീന വെടിപ്പുരക്കൽ ആബിദാ ബീവി , ഷീബാ അസി,റെജീന മുജീബ്, ബിൻസി കെ.എം,സുനിതാ കെ.കെ തുടങ്ങിയവർ പങ്കെടുത്തു



