പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ വിജയപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു; ഇരുചക്ര വാഹന ജാഥ കെപിസിസി രാഷ്ട്രീയ കാര്യം സമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ വിജയപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടവാതൂർ കവലയിൽ നിന്നും തിരുനക്കര മൈതാനത്തേക്ക് വിളംബര ജാഥ സംഘടിപ്പിച്ചു.

video
play-sharp-fill

ഇരുചക്ര വാഹന ജാഥ കെപിസിസി രാഷ്ട്രീയ കാര്യം സമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റിച്ചി സാം ലുക്കോസ് നയിച്ച ഇരുചക്ര വാഹന ജാഥ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഗൗരി ശങ്കർ വിജയപുരം യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോൺ വര്ഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ജെനിൻ ഫിലിപ്പ്,ഡാനി രാജു,ജിതിൻ ജെയിംസ്, വിജയപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി വർക്കി, ബിജു അമ്പലത്തിങ്കൽ, മിഥുൻ ജി തോമസ്, സിസി ബോബി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കരയിൽ ചേർന്ന സമാപന സമ്മേളനം മുൻസിപ്പൽ ചെയർമാൻ എംപി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു, ഡിസിസി വൈസ് പ്രസിഡന്റ്‌ മോഹൻ കെ നായർ, സിബി ജോൺ, ഗൗരി ശങ്കർ, ബിന്റോ ജോസഫ് തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.