
സ്വന്താ ലേഖകൻ
കോട്ടയം: നാഗമ്പടത്ത് നാളെ പുഷ്പങ്ങളുടെ സുഗന്ധം പരക്കും. കേരള അഡ്വർടൈസിംഗ് ഏജൻസിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുഷ്പമേള നാളെ ആരഭിക്കും. 31 – ന് സമാപിക്കും.
ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള അപൂർവയിനം ചെടികളും ഫലവൃക്ഷങ്ങളും പ്രദർശനത്തിനുണ്ടാവും. നാളെ മൂന്നിന് ജില്ലാ കളക്ടർ വി.വിഘ്നേശ്വരി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കെ 3 എ കോട്ടയം സോൺ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം അധ്യക്ഷത വഹിക്കും. 22 – ന് രാവിലെ 11 -ന് തൽസമയ ചിത്രീകരണം.
23 – ന് വൈകുന്നേരം 6 – ന് കിഡ്സ് ഫാഷൻ ഷോ . 31 – ന് 3 – ന് സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 90 രൂപയാണ് പ്രവേശന നിരക്ക്. ദിവസവും രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രവേശനം.. 80-ൽ അധികം വ്യാപാര സ്റ്റാളുകളും ഫുഡ് കോർട്ട് എന്നിവയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group