കാത്തിരിപ്പിന് വിരാമം;നീണ്ടൂർ സ്‌കീം പരിഷ്‌കരിച്ചു;300 സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ചു

Spread the love

കോട്ടയം : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കോട്ടയം – നീണ്ടൂർ കംപ്ലീറ്റ് എക്സിക്യൂഷൻ സ്‌കീം പരിഷ്‌കരിച്ചു. ഇതോടെ മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ, പാലാ, വൈക്കം, എറണാകുളം തുടങ്ങിയ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന മുന്നൂറോളം സ്വകാര്യ ബസുകളുടെ പെർമിറ്റ് പ്രതിസന്ധിയ്ക്ക് പരിഹാരമായി.

video
play-sharp-fill

പുതിയ നോട്ടിഫിക്കേഷനിലൂടെ കോട്ടയം – നീണ്ടൂർ സ്‌കീം പരിഷ്ക്കരിച്ച് കോട്ടയം – കുമരകം – തണ്ണീർമുക്കം – ചേർത്തല, കോട്ടയം – കുടമാളൂർ – മെഡിക്കൽകോളേജ് -എം.ജി യൂണിവേഴ്സിറ്റി – നീണ്ടൂർ കല്ലറ – ഉല്ലല – വൈക്കം എന്നിങ്ങനെ പുതിയ സ്‌കീം നിലവിൽ വന്നു.

കോട്ടയം – നീണ്ടൂർ കംപ്ലീറ്റ് എക്സിക്യൂഷൻ സ്‌കീം ഓവർലാപ്പ് ചെയ്യുന്ന സ്വകാര്യബസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിയുടെ നിവേദനം പരിഗണിച്ച് 2020 മുതൽ പുതുക്കാതെ കിടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി, നഴ്സിംഗ് കോളേജ്, വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, എം.ജി യൂണിവേഴ്സിറ്റി മറ്റ് വിവിധ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രാ സൗകര്യമാണ് മെച്ചപ്പെടുക.