കോട്ടയത്തെ പ്രേത കഥ യാഥാർത്ഥ്യമോ ? വെള്ളസാരിയുടുത്ത സ്ത്രീ വഴിയരികിൽ നിന്ന് ലിഫ്റ്റ് ചോദിക്കും:സോഷ്യല്‍ മീഡിയയില്‍ വൻ പ്രചാരണം.

Spread the love

കോട്ടയം: കോട്ടയം-എരുമേലി റോഡിന്റെ ഒരു ഭാഗത്ത് സ്ഥിരമായി പ്രേതത്തിൻ്റെ സാന്നിധ്യം ഉണ്ടെന്നു സോഷ്യല്‍ മീഡിയയില്‍ പ്രചാരണം.

video
play-sharp-fill

90-കളില്‍ തുടങ്ങി ഇന്നും വരെ പല ഡ്രൈവർമാരും ഒരേ അനുഭവം പറഞ്ഞിട്ടുണ്ടെന്നാണ് പ്രചാരണം.

വെളുത്ത സാരി ധരിച്ച ഒരു സ്ത്രീ റോഡരികില്‍ ലിഫ്റ്റ് ചോദിക്കും. മുഖം വ്യക്തമായി കാണില്ല. കാറോ ബൈക്കോ നിർത്തിയാല്‍… പിന്നെ പെട്ടെന്ന് അവള്‍ അപ്രത്യക്ഷമാകും. ചിലർ പറയുന്നത് പിൻസീറ്റില്‍ ഇരിക്കുന്ന പോലെ മിററില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണും, തിരിഞ്ഞു നോക്കുമ്ബോള്‍ ആരുമില്ല ബൈക്കിന്റെ പുറകില്‍ അധിക ഭാരം തോന്നും ആ ഭാഗം കഴിഞ്ഞാല്‍ പെട്ടെന്ന് ഭാരം ഇല്ലാതാകും എന്നിങ്ങനെ പോകുന്നു പ്രേത കഥകള്‍. ടാക്സി ഡ്രൈവർമാർക്കും നാട്ടുകാർക്കും ഒക്കെ സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നാണു പ്രചാരണം.

റോഡില്‍ വർഷങ്ങള്‍ക്ക് മുൻപ് രാത്രിയില്‍ നടന്ന ഒരു അപകടത്തില്‍ മരിച്ച യുവതിയുടെ ആത്മാവാണ് ഇന്നും അവിടെ അലയുന്നതെന്ന്.

ലൊക്കേഷൻ ഇട്ടുപോയി നോക്കാം, പ്രേതങ്ങള്‍ എങ്ങനെയാണ് വെള്ള സാരി ഉടുക്കുന്നത്, എന്നിങ്ങനെ പോകുന്നു രസികൻ കമൻ്റുകള്‍. കഴിഞ്ഞ രണ്ടു ദിവസമായി എരുമേലി റോഡിലെ പ്രേത കഥ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയിട്ട്. ആരെങ്കിലും തമാശയ്ക്കു ഉണ്ടാക്കിയ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതാകാമെന്നു നാട്ടുകാർ പറയുന്നു.