
കോട്ടയം: ജില്ലയിൽ നാളെ (03.11.2025)തൃക്കൊടിത്താനം ,പാമ്പാടി,കൂരോപ്പട, നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആശാരിമുക്ക് , അമര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,മഞ്ഞാടി ടെംപിൾ ,പറുതലമറ്റം,പറുതലമറ്റം ജംഗ്ഷൻ, വെണ്ണിമല, GISAT,നോങ്ങൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കലുങ്ക്, കണ്ണാന്തറ, ഗുരു മന്ദിരം, പട്ടത്താനം, അമ്പാടി, കരികുളങ്ങര, ചെമ്പകശ്ശേരി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കനകക്കുന്ന് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്കലോ ടിപ്പടി,കൊച്ചുമറ്റം,ചൂരകുറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള നാല്കവല ,ദാമോദരൻപടി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്



