
കോട്ടയം: ജില്ലയിൽ നാളെ (13.03. 2026 ) വാകത്താനം,കൊല്ലപ്പള്ളി,പുതുപ്പള്ളി,നാട്ടകം, മീനടം,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
വാകത്താനം സെക്ഷൻ പരിധിയിലുള്ള മുടിത്താനം കുന്ന് ട്രാൻ സ്ഫോർമർ പരിധിയിൽ നാളെ (13 – 03 – 2026 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എംകെഎം ഹോസ്പിറ്റൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 7.30മുതൽ 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിശേഷ്,എംസിബിഎസ്,ലീല,ജീവൻ നഗർ,ചൂളക്കവല എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തോമ്സൺ ബിസ്കറ്റ്, പരിയാരം, കല്ലടപ്പടി, ഊളക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 AM മുതൽ 4 PM വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയമൺ പ്രിൻസ്, പുളിക്കപ്പടവ്, തോട്ടക്കാട് ഹോസ്പിറ്റൽ, ഊളക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 2 PM മുതൽ 6 PM വരെ വൈദ്യുതി മുടങ്ങും.
കല്ലറ സബ്സ്റ്റേഷൻ :കല്ലറ സബ്സ്റ്റേഷനിൽ നിന്നുമുള്ള പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡ്റുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വെള്ളേക്കളം ,ശാസ്താംങ്കൽ, യൂദാപുരം, മുളക്കാം തുരുത്തി, പൊൻപുഴ, ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എച്ച്ടി ആൻഡ് എൽടി കേബിൾ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ എട്ടുപങ്ക് – ചിറപ്പാറ, തടവനാൽ ബ്രിഡ്ജ്, പൊന്നിയാത്ത് പാറ, മുത്താരം കുന്ന്, പൂഞ്ചിറ വയർലെസ് സ്റ്റേഷൻ, പെരിങ്ങാലി എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൂട്ടക്കല്ല്, മുരിങ്ങപ്പുറം, അയ്യപ്പ ടെമ്പിൾ (കുന്നോന്നി)എന്നി ട്രാൻസ്ഫോർമർകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 9 AM മുതൽ 5:30 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.



