കോട്ടയം ജില്ലയിൽ നാളെ (24.02.2026) പൈക,പൂഞ്ഞാർ,നാട്ടകം,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (24.02.2026) പൈക,പൂഞ്ഞാർ,നാട്ടകം,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിളക്കുമരുത്, കാഞ്ഞമല, പാലാക്കാട്, മലയിരുത്തി, വെട്ടിക്കുഴ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, തോക്കാട്, കാള ചന്ത, സെൻ്റ് മേരിസ്, ഇളപ്പുങ്കൽ, കൊഴുവനാൽ ടൗൺ,കൊഴുവനാൽ ഹോസ്പിറ്റൽ,കൊഴുവനാൽ എസ് ബി ഐ,കൊഴുവനാൽ റിലയൻസ്,കൊഴുവനാൽ പള്ളിക്കുന്ന്,കൊഴുവനാൽ പള്ളിതാഴെ, തോക്കാട് എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 5:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  സ്പേസർ വർക്ക് നടക്കുന്നതിനാൽ കടലാടിമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT എബിസി വർക്ക് നടക്കുന്നതിനാൽ പത്താം മൈൽ, പൂഞ്ഞാര്‍ town എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:0 മണി വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളപുരക്കടവ്‌,പൊൻകുന്നത്തുകാവ്,മഠത്തിൽകാവ്,സെമിത്തേരി എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർ കാവ്, മടുക്കുംമൂട്, ഇടി മണ്ണിക്കൽ, എസ് ബി ഐ മടുക്കുംമൂട്, പാത്തിക്കമുക്ക്,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചക്ക് 1 മണി വരെയും, ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം 5 മണി വരെ, ഡ്യൂറോ, എക്സൽ, ചേരിക്കൽ, നിറപറ, നിറനാഴി ,എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ എച്ച്.ടി കേബിൾ വർക്ക് നടക്കുന്നതിനാൽ തടവനാൽ ബ്രിഡ്ജ്, മാർക്കറ്റ്, മാന്നാർ, PMC, പ്രൈവറ്റ് സ്റ്റാൻഡ്, എംഇഎസ് ജംഗ്ഷൻ, മറ്റക്കാട്, കിഷോർ, മണ്ഡപത്തി പാറ, വിൻമാർട്ട്, ട്രെൻഡ്സ് എന്നീ പ്രദേശങ്ങളിൽ 9am മുതൽ 3pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 7th മൈൽ , 7th മൈൽ എസ്.എൻ.ഡി.പി,ജെ.ടി.എസ് മയിലാടിപ്പടി, കുന്നേപീടിക, പുറകുളം, 8th മൈൽ പാലം, ഓന്തുരുട്ടി, പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, കണ്ണംകുളം, താന്നിമറ്റം, പിടിഎം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ, LT ലൈൻ വർക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ചാത്തപ്പുഴബ് കല്ലം തീക്കോയ് ഗ്രാനൈറ്റ്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9:00 am മുതൽ 2:00 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ, മരം മുറിച്ചു മാറ്റുന്നതിന് വേണ്ടി HT line off ചെയ്യേണ്ടത് കൊണ്ട്‌ സെക്ഷൻ പരിധിയിൽ വരുന്ന അണിയിലപ്പ് ട്രാൻസ്ഫോർമർ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9:00 am മുതൽ 12:00 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെള്ളുക്കൂട്ട, ഞാലി, ഇഞ്ചക്കാട്ടുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കവാലച്ചിറ പമ്പൂർ കവല, കങ്ങഴക്കുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ (24.02.26) രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, പണിക്കമറ്റം, പാരഗൺ പടി, തുരുത്തിപ്പടി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും പ്രദേശങ്ങളിൽ

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ LT ടച്ചിങ് വർക്കിന്റെ ഭാഗമായി എനാദി, കുഴിത്താർ, ഗ്രെയ്‌സ്, അയ്മനം വില്ലേജ്, കായംകുളം, കൈതവംപാടം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മയിലാടുംകുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ സ്കൂൾ ലൈൻ മൈന്റെനൻസ് വർക്ക് നടക്കുന്നതിനാൽ ymca1,ymca 2 ചേലക്കാപ്പള്ളി എന്നീ ട്രാൻസ്ഫോർമേറുകളുടെ പരിധിയിൽ 9.15 am മുതൽ 4:30 pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചിക്കിങ്,വിഷൻ ഹോണ്ട ,മലയാള മനോരമ ,മനോരമ HT,മലബാർ വില്ലേജ് എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്