
കോട്ടയം: ജില്ലയിൽ നാളെ (23.02.2026) തൃക്കൊടിത്താനം, കുമരകം, പാമ്പാടി,പുതുപ്പള്ളി,പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്ലാന്തോട്ടം , നന്ദനാർ കോവിൽ , പള്ളിപ്പടി, സാംസ്കാരിക നിലയം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ലൈൻ എബിസി വർക്ക് നടക്കുന്നതിനാൽ കൊഞ്ചുമട ,നസ്രത്തുപള്ളി എന്നീ ട്രാൻസ്ഫോർമേറുകളുടെ പരിധിയിൽ 9.15 am മുതൽ 4:30 pm വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പത്താഴക്കുഴി, അങ്ങാടിവയൽ, അങ്ങാടിവയൽ Church, അശോക് നഗർ, സാൻജോസ്, ഇല്ലിവളവ്, ഗ്രാമറ്റം, ജോൺ ഓഫ് ഗോഡ്, 7th മൈൽ , 7th മൈൽ SNDP, JTS, മയിലാടിപ്പടി, കുന്നേപീടിക, പുറകുളം, 8th മൈൽ പാലം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആക്കാംകുന്ന്, കാട്ടിപ്പടി, പാലക്കലോടിപ്പടി, തച്ചുകുന്ന്, കൊച്ചുമറ്റം, വെള്ളുക്കൂട്ട, ടെക്നിക്കൽ ഹൈസ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ LT ടച്ചിങ് വർക്കിന്റെ ഭാഗമായി ഇവ, പരിപ്പ്, ഒളശ്ശ SNDP, കരുമാങ്കാവ്, വള്ളോൻതറ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്
തെങ്ങണ കെഎസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപടി, ചീരഞ്ചിറ, കുളങ്ങര പടി, മാവേലിപ്പാടം, ഇടത്തറക്കടവ് ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5.30മണി വരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ Spacer work നടക്കുന്നതിനാൽ കടലാടിമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂഴിക്കുന്ന്,ഈരയിൽകടവ്,പുകുടിയിൽ പാടം,മേൽപ്പാലം,മണിപ്പുഴ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാലം പാലം, ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, മൗണ്ട് മേരി, ചിദംബരം പടി എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും



